nayanthara-dhanush-wedding

TOPICS COVERED

ധനുഷും നയന്‍താരയും തമ്മിലുള്ള പോര് സിനിമാ ലോകത്ത് വലിയ കോളിളക്കം തന്നെ സൃഷ്​ടിച്ചിരിക്കുകയാണ്. സിനിമാലോകത്തേക്കുള്ള നയന്‍സിന്‍റെ യാത്രയെ പറ്റിയുള്ള നെറ്റ്​ഫ്​ളിക്സ് ഡോക്യുമെന്‍ററിയില്‍ ധനുഷ് നിര്‍മിച്ച നാനും റൗഡി താന്‍ എന്ന ചിത്രത്തില്‍ നിന്നുമുള്ള മൂന്ന് സെക്കന്‍റ് വിഡിയോ ഉള്‍പ്പെടുത്തിയിരുന്നു. തുടര്‍ന്ന് കോപ്പിറൈറ്റായി പത്ത് കോടി ധനുഷ് ആവശ്യപ്പെട്ടതോടെയാണ് വാദപ്രതിവാദങ്ങള്‍ക്ക് തുടക്കമായത്. ഇരുവരുടേയും പക്ഷം ചേര്‍ന്ന് പ്രമുഖ സിനിമാ താരങ്ങള്‍ തന്നെ രംഗത്തെത്തിയിരുന്നു. 

ഇന്നിതാ അപ്രതീക്ഷിതമായി ഒരേ ചടങ്ങിനെത്തിയിരിക്കുകയാണ് നയന്‍താരയും ധനുഷും. നിര്‍മാതാവ് ആകാശ് ഭാസ്​കരന്‍റെ വിവാഹ ചടങ്ങിലാണ് ഇരുവരും പങ്കെടുക്കാനെത്തിയത്. ധനുഷിന്‍റെ പുതിയ ചിത്രം ഇഡ്​ലി കടയുടെ നിര്‍മാതാവ് കൂടിയാണ് ആകാശ് ഭാസ്കര്‍. 

ധനുഷും നയന്‍താരയും ഇരുന്നതും അടുത്തടുത്ത് സീറ്റിലാണെന്നതും കൗതുകമായി. എന്നാല്‍ പരസ്​പരം മുഖം കൊടുക്കതെയാണ് നയന്‍സും ധനുഷും നയന്‍സും ചടങ്ങില്‍ പങ്കെടുത്തത്. നയന്‍സിനൊപ്പം പങ്കാളിയും സംവിധായകനുമായ വിഘ്​നേഷ് ശിവനുമുണ്ടായിരുന്നു. വിവാദത്ത‍ിന്‍റെ പശ്ചാത്തലത്തില്‍ കല്യാണത്തിന്‍റെ വിഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ അതിവേഗമാണ് വൈറലാവുന്നത്. 

ധനുഷിനെതിരെ നയന്‍താര പുറത്തുവിട്ട പ്രസ്​താവനയില്‍ കടുത്ത വിമര്‍ശനമായിരുന്നു ഉന്നയിച്ചിരുന്നത്. ആരാധകർക്കു മുൻപിൽ കാണിക്കുന്ന നിഷ്കളങ്കമുഖമല്ല യഥാർഥത്തിൽ ധനുഷിനുള്ളതെന്നും വൈരാഗ്യബുദ്ധിയോടെ പെരുമാറുന്ന വ്യക്തിയാണെന്നും നയൻതാര പുറത്തുവിട്ട പ്രസ്​താവനയില്‍ പറഞ്ഞിരുന്നു. പാര്‍വതി തിരുവോത്ത്, ശ്രുതി ഹാസന്‍, നസ്രിയ നസീം, ഐശ്വര്യ ലക്ഷ്​മി, അനുപമ പരമേശ്വരന്‍ ഉള്‍പ്പെടെ ധനുഷിനൊപ്പം മുമ്പ് അഭിനയിച്ച നായികനടിമാരെല്ലാം നയന്‍സിനെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു.

ENGLISH SUMMARY:

Nayanthara and Dhanush have reached the same function