മോളിവുഡിന്റെ സിന്‍ഡ്രലയായി മമിത ബൈജു. വിന്നസ്, ഐശ്വര്യ എന്നിവര്‍ സംവിധാനം ചെയ്ത വിഡിയോയിലാണ് സിന്‍ഡ്രല ആയി മമിത അണിഞ്ഞൊരുങ്ങിയത്. ഡിസ്നി വിഡിയോകളെ വെല്ലുംവിധമാണ് മലയാളം സിന്‍ഡ്രലയെ വിഡിയോയില്‍ അവതരിപ്പിച്ചത്. മൂന്ന് മിനിട്ട് 15 സെക്കന്റ് നീണ്ട വിഡിയോയില്‍ മറ്റൊരു ലോകത്തേക്ക് തന്നെ അക്ഷരാര്‍ത്ഥത്തില്‍ പ്രേക്ഷകരെ കൊണ്ടുപോയത്.
മനോഹരമായ പശ്ചാത്തലസംഗീതത്തിന്റെ അകമ്പടിയോടെ തന്റെ രാജകുമാരനായി ഉറക്കമിളച്ച് പുതിയ വസ്ത്രങ്ങള്‍ തയ്ച്ച് അതിലേക്ക് മാന്ത്രികതയുടെ മനോഹാരിതയും യോജിപ്പിക്കുന്ന സിന്‍ഡ്രലയുടെ ദൃശ്യങ്ങള്‍ ഗംഭീരമായാണ് വിഎഫ്എക്സ് ചെയ്തെടുത്തത്. ദി ഫെയറി ഗോഡ്മദര്‍ എന്നാണ് വിഡിയോയുടെ പേര്.