vijay-movie-new

നടന്‍ വിജയ്‌യുടെ സിനിമാ കരിയറിലെ അവസാന ചിത്രമായ ദളപതി 69ന്റെ പൂജ വെള്ളിയാഴ്ച ചെന്നൈയിൽ നടന്നു. എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അനിരുദ്ധ് രവിചന്ദർ ആണ് സംഗീതസംവിധാനം നിർവഹിക്കുന്നത്. 

vijay-new-movie

ബോബി ഡിയോളും പൂജാഹെഡ്ഗെയും പ്രിയാമണിയും മമിതാ ബൈജു, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോൻ തുടങ്ങി വമ്പൻ താരനിരയാണ് ചിത്രത്തിലുള്ളത്. ചിത്രത്തിന്റെ പൂജയിൽ വിജയ്‌ക്കൊപ്പം പൂജ ഹെഡ്ഗേ, ബോബി ഡിയോൾ, മമിതാ ബൈജു തുടങ്ങിയവരും നിർമാതാക്കളും ചിത്രത്തിന്റെ അണിയറപ്രവർത്തകരും പങ്കെടുത്തു.

vijay-movie-2

വെങ്കട്ട് കെ നാരായണയാണ് കെ വി എൻ പ്രൊഡക്ഷന്റെ പേരിൽ ചിത്രം നിർമ്മിക്കുന്നത്. ജഗദീഷ് പളനിസ്വാമിയും ലോഹിത് എൻ കെയുമാണ് സഹനിർമാണം.

vijay-movie-3