TOPICS COVERED

മാര്‍ക്കോയിലെ ഗാനം നീക്കം ചെയ്​ത് യൂട്യൂബ്. രവി ബസ്​റൂറിന്‍റെ സംഗീതത്തില്‍ ഡബ്സി പാടിയ ബ്ലഡ് ആണ് യൂട്യൂബ് നീക്കം ചെയ്​തത്. 

അതിഭീകരമായ വയലന്‍സ് തങ്ങള്‍ പ്രോല്‍സാഹിപ്പിക്കുന്നു എന്നതിന്‍റെ പേരിലാണ് യൂട്യൂബ് ഗാനം നീക്കിയതെന്നും എന്നാല്‍‍ അത് ഒരിക്കലും തങ്ങളുടെ ഉദ്ദേശമല്ലായിരുന്നുവെന്നും ടീം മാര്‍ക്കോ പുറത്തുവിട്ട പ്രസ്​താവനയില്‍ പറയുന്നു. പാട്ട് പരിശോധിച്ച് ഗൈഡ്​ലൈന്‍സ് പാലിക്കുന്നുവെന്ന് ഉറപ്പ് വരുത്തിയതിനുശേഷം വീണ്ടും അപ്​ലോഡ് ചെയ്യുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. അല്‍പസമയത്തിനകം വീണ്ടും പാട്ട് യൂട്യൂബില്‍ അപ്​ലോഡ് ചെയ്​തിരുന്നു. 

മലയാളത്തിലെ തന്നെ മോസ്റ്റ് വയലന്‍റ് ഫിലിം എന്ന വിശേഷണത്തോടെയാണ് മാര്‍ക്കോ റിലീസിന് ഒരുങ്ങുന്നത്. ഹനീഷ് അദേനിയാണ് ചിത്രത്തിന്‍റെ സംവിധാനം. 100 ദിവസം എടുത്താണ് ചിത്രം പൂർത്തിയാക്കിയത്. ഇതിൽ 60 ദിവസവും ആക്ഷൻ രം​ഗങ്ങൾക്ക് വേണ്ടിയാണ് ചിലവഴിച്ചത്.

ചിത്രത്തിന് ആക്ഷൻ ഒരുക്കിയിരിക്കുന്നത് കലൈ കിങ്ങ്സ്റ്റണാണ്. സിദ്ദീഖ്, ജഗദീഷ്, ആൻസൺ പോൾ, കബീർ ദുഹാൻസിംഗ്, അഭിമന്യു തിലകൻ, യുക്തി തരേജ തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 

ENGLISH SUMMARY:

Marko's song has been removed from YouTube due to extreme violence