TOPICS COVERED

പ്രേക്ഷകരുടെ ഇഷ്ടതാരമായ നടൻ ഉണ്ണി മുകുന്ദന്റെ മുപ്പത്തിയേഴാം ജന്മദിനമാണിന്ന്. പിറന്നാൾ ദിനത്തിൽ ഉണ്ണിക്ക് ആശംസകളുമായി എത്തിയിരിക്കുകയാണ് നടി അനുശ്രീ. ‘ഹാപ്പി ബർത്ത്ഡേ ഉണ്ണിച്ചേട്ടാ’, എന്നാണ് താരം കുറിച്ചത്. ഉണ്ണിയോടൊപ്പമുള്ള ചിത്രവും താരം പങ്കുവെച്ചു. അതേ സമയം  ഉണ്ണി മുകുന്ദന്റെ പിറന്നാൾ ദിനത്തിൽ പുത്തൻ പോസ്റ്റർ പുറത്തിറക്കി 'ഗെറ്റ് സെറ്റ് ബേബി' അണിയറ പ്രവർത്തകർ. കൈക്കുഞ്ഞുമായി നിറചിരിയോടെ നിൽക്കുന്ന ഉണ്ണി മുകുന്ദനെ പോസ്റ്ററിൽ കാണാം. നിഖില വിമല്‍ നായികയായി എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് വിനയ് ഗോവിന്ദ് ആണ്.  സ്കന്ദ സിനിമാസും കിംഗ്സ്മെൻ പ്രൊഡക്ഷൻസും സംയുക്തമായി നിർമ്മിക്കുന്ന ചിത്രം കൂടിയാണിത്.