ശിവകാര്‍ത്തികേയന്‍–സായ് പല്ലവി ചിത്രം അമരന്‍റെ സക്​സസ് പോസ്​റ്ററിനെ വിമര്‍ശിച്ച് ഗായിക ചിന്മയി ശ്രീപദ. ശിവകാര്‍ത്തികേയനൊപ്പം തന്നെ ചിത്രത്തില്‍ പ്രാധാന്യമുണ്ടായിരുന്ന സായ് പല്ലവിയുടെ ചിത്രം പോസ്റ്ററില്‍ ഇല്ലാത്തതിനെയാണ് ചിന്മയി വിമര്‍ശിച്ചത്. ശിവകാര്‍ത്തികേയന്‍റെ ചിത്രം മാത്രമായിരുന്നു പോസ്​റ്ററില്‍ ഉണ്ടായിരുന്നത്. 

അമരനൊപ്പം റൗഡി ബേബി എന്ന ഗാനത്തിന്‍റെ ഒരു ബില്യണ്‍ വ്യൂസിന്‍റെ പോസ്​റ്ററും ചിന്മയി പങ്കുവച്ചിരുന്നു. ധനഷിന് മേലെ ഗാനരംഗത്തിലെ സായ് പല്ലവിയുടെ നൃത്തം പ്രശംസിക്കപ്പെട്ടിട്ടും പോസ്റ്ററില്‍ താരം ഉണ്ടായിരുന്നില്ല. റൗഡി ബേബി ഹിറ്റായത് ഗായിക ധീയുടെ ശബ്​ദം കൊണ്ടുകൂടിയാണെന്നും അവര്‍ കുറിച്ചു. ധീയുടെ പേരും പോസ്​റ്റരില്‍ ഉണ്ടായിരുന്നില്ല. 

‘ദക്ഷിണേന്ത്യയിലെ ഏറ്റവും പ്രതിഭാശാലികളില്‍ ഒരാളും ഏറെ ആരാധിക്കപ്പെടുന്നവരില്‍ ഒരാളുമായ കലാകാരിക്ക്, സക്‌സസ് പോസ്റ്ററില്‍ പുരുഷനൊപ്പം നില്‍ക്കാന്‍ ഇനിയും ഇടംകിട്ടിയിട്ടില്ല. റൗഡി ബേബി ഇത്രയധികമായി വിജയിച്ചത് ധീയുടെ ശബ്ദംകൊണ്ടുകൂടിയാണ്,' ചിന്മയി ശ്രീപദ  കുറിച്ചു.

ENGLISH SUMMARY:

Singer Chinmayi Sripada criticizes Amaran's success poster