മോഹൻലാൽ ചിത്രം ആറാം തമ്പുരാന്റെ സെറ്റിൽ വെച്ച് നടൻ ഒടുവിൽ ഉണ്ണികൃഷ്ണനെ സംവിധായകൻ രഞ്ജിത്ത് മുഖത്തടിച്ചുവെന്ന ആരോപണവുമായി സംവിധായകൻ ആലപ്പി അഷ്റഫ്. മദ്യപിച്ച് അഹങ്കാരം തലയ്ക്ക് പിടിച്ച അവസ്ഥയിലായിരുന്നു രഞ്ജിത്തെന്നും അടിയേറ്റ് ഒടുവിലിന്റെ ഹൃദയം തകർന്നുപോയെന്നും അഷ്റഫ് പറയുന്നു. ഒടുവിലിന്റെ ചെവിക്കല്ല് നോക്കി അടിക്കുകയായിരുന്നുവെന്നും. ആ അടികൊണ്ട് ഒടുവിൽ കറങ്ങി നിലത്തുവീണെന്നും ആലപ്പി അഷ്റഫ് പറയുന്നു.
ആലപ്പി അഷ്റഫിന്റെ വാക്കുകള്‍
‘ആറാം തമ്പുരാന് എന്ന സിനിമയുടെ ലൊക്കേഷനില്‍ ഞാനുണ്ടായിരുന്നു. ചെറിയ ഒരു വേഷവും ചെയ്തിരുന്നു, ഒരിക്കല്‍ ഒടുവില്‍ ഉണ്ണികൃഷ്ണന് രഞ്ജിത്തിനോട് എന്തോ ഒരു തമാശ പറഞ്ഞു. മദ്യപിച്ച് അഹങ്കാരം തലയ്ക്ക് പിടിച്ചിരുന്ന രഞ്ജിത്തിന് ആ തമാശ ഇഷ്ടപ്പെട്ടില്ല. അദ്ദേഹം ഒടുവിലിന്റെ ചെവിക്കല്ല് നോക്കി അടിക്കുകയായിരുന്നു. ആ അടികൊണ്ട് ഒടുവിൽ കറങ്ങി നിലത്തുവീണു. അദ്ദേഹത്തെ മറ്റുള്ളവർ പിടിച്ചു എഴുന്നേല്ക്കുമ്പോള് അദ്ദേഹത്തിന് കണ്ണ് കാണാന്‍ പറ്റാത്ത അവസ്ഥയായിരുന്നു. നിറകണ്ണുകളോടെ ഒടുവിൽ നിന്നു.ഒടുവില്‍ മാനസികമായും അദ്ദേഹം തകര്‍ന്നു. പിന്നീടുള്ള ദിവസങ്ങളില്‍ കളിയും ചിരിയും മാഞ്ഞു. ഈ അടിയോടൊപ്പം ഒടുവിലിന്റെ ഹൃദയവും തകര്‍ന്നുപ്പോയി. അതില്‍ നിന്ന് മോചിതനാകാന്‍ ഏറെ നാള് എടുത്തു’