dileep-kavya

Image Credit : instagram

എട്ടാം വിവാഹവാര്‍ഷികത്തോടനുബന്ധിച്ച് ദിലീപിനൊപ്പമുളള ചിത്രം പങ്കുവച്ച് കാവ്യ മാധവന്‍. തന്റെ ഇന്‍സ്റ്റഗ്രാം പേജിലാണ് കാവ്യ ചിത്രങ്ങൾ പങ്കുവച്ചത്. ഒരു ഹൃദയത്തിന്‍റേയും കേക്കിന്‍റെയും ഇമോജിയാണ് ചിത്രത്തിന് അടിക്കുറിപ്പായി കാവ്യ നല്‍കിയിരിക്കുന്നത്. വെളള വസ്ത്രം ധരിച്ച് സന്തോഷത്തോടെ നില്‍ക്കുന്ന ഇരുവരുടെയും ചിത്രങ്ങള്‍ സൈബറിടത്ത് ശ്രദ്ധനേടുകയാണ്.

പതിവുപോലെ കമന്‍റ് സെക്ഷന്‍ ഓഫ് ആക്കിയാണ് കാവ്യ ചിത്രം പങ്കുവച്ചിരിക്കുന്നത്. എട്ടു വർഷം മുൻപാണ് ദിലീപും കാവ്യ മാധവനും വിവാഹിതരായത്. വിവാദങ്ങള്‍ കത്തിനില്‍ക്കേ പ്രതീക്ഷിതമായി ഫെയ്സ്ബുക്ക് ലൈവിലെത്തിയാണ് ദിലീപ് വിവാഹവാര്‍ത്ത ആരാധകരെ അറിയിച്ചത്. വളരെ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളെയും മാത്രം ഉള്‍ക്കൊളളിച്ചുളള ചെറിയ വിവാഹമായിരുന്നു ഇരുവരുടേയും. മകള്‍ മീനാക്ഷിയുടെ സാന്നിധ്യത്തിലായിരുന്നു ദിലീപ് കാവ്യ വിവാഹം.