rahman-mohini-dey

TOPICS COVERED

എ.ആര്‍.റഹ്‌മാന്‍റെ വിവാഹമോചന വാര്‍ത്തയ്ക്ക് പിന്നാലെ ഏറ്റവും അധികം വിമര്‍ശനം നേരിട്ടയാളാണ് മോഹിനി ഡേ. റഹ്‌മാന്‍, സൈറാ വേര്‍പിരിയലിന് മോഹിനി ഡേയുടെ വിവാഹമോചനവുമായി ബന്ധമുണ്ടോ എന്ന തലത്തിലേക്ക് സോഷ്യൽ മീഡിയയിൽ ചർച്ചകൾ നടന്നിരുന്നു. ഇപ്പോഴിതാ വിവാദങ്ങളിൽ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് മോഹിനി ഡേ.

Read More : റഹ്മാന്‍–സൈറ വേര്‍പിരിയലിന് കാരണം മോഹിനിയോ? പ്രതികരിച്ച് സൈറയുടെ അഭിഭാഷക

വിഡിയോ പങ്കുവെച്ചാണ് മോഹിനി മറുപടി നൽകിയിരിക്കുന്നത്. ‘എനിക്കും റഹ്മാനും എതിരെ വരുന്ന തെറ്റായ വിവരങ്ങളുടെ അളവ് തീർത്തും അവിശ്വസനീയമാണ്. മാധ്യങ്ങൾ രണ്ടു സംഭവങ്ങളേയും കൂട്ടികൊഴച്ച് അശ്ലീലമാക്കി ചിത്രീകരിക്കുകയാണ്. എട്ടര വർഷം റഹ്‌മാന്‍റെ ബാൻഡില്‍ അംഗമായി ഞാൻ പ്രവർത്തിച്ചിട്ടുണ്ട്. അഞ്ച് വർഷം മുൻപ് ഞാൻ അമേരിക്കയിലേക്ക് മാറി, മോഹിനി പറയുന്നു

‘എനിക്കും എ.ആർ. റഹ്മാനുമെതിരേ പുറത്തുവരുന്ന അടിസ്ഥാനരഹിതമായ വാർത്തകളുടെ എണ്ണം അവിശ്വസനീയമാണ്. ഇരുസംഭവങ്ങളേയും മാധ്യമങ്ങൾ അശ്ലീലവത്കരിച്ചു. കുറ്റകൃത്യമാണത്. റഹ്മാനൊപ്പം ജോലി ചെയ്ത എട്ടര വർഷക്കാലം ആദരവോടെയാണ് ഓർക്കുന്നത്. ഇത്തരം വൈകാരിക വിഷയങ്ങളിൽ ആളുകൾക്ക് ബഹുമാനമോ സഹതാപമോ ഇല്ല എന്നത് നിരാശാജനകമാണ്. ഇവരുടെ മാനസികാവസ്ഥ കാണുമ്പോൾ വിഷമം തോന്നുന്നുണ്ട്. റഹ്മാൻ ഇതിഹാസമാണ്. അദ്ദേഹം തന്‍റെ പിതാവിനെപ്പോലെയാണ്. ആളുകളോട് വിശദീകരണം പറയാൻ താൻ ബാധ്യസ്ഥയല്ല’ മോഹിനി കുറിച്ചു.

Google News Logo Follow Us on Google News

ENGLISH SUMMARY:

Mohini has recently shared a video to unequivocally dismiss the speculation, describing Rahman as a ‘father figure’ and urging fans to respect their privacy during this painful time.