amitab-bachan

ബോളിവുഡിന്‍റെ ബിഗ് ബി അമിതാഭ് ബച്ചന്‍റെ പേരില്‍ പ്രചരിക്കുന്ന വിഡിയോ വ്യാജമെന്ന് കണ്ടെത്തിയതായി റിപ്പോര്‍ട്ടുകള്‍. ഇന്ത്യയിെല നിലവിലെ രാഷ്ട്രീയ സാഹചര്യം ചര്‍ച്ച ചെയ്യുന്ന ബോളിവുഡ് സൂപ്പർ സ്റ്റാർ അമിതാഭ് ബച്ചന്‍ എന്ന പേരില്‍ പ്രചരിക്കുന്ന വിഡിയോയാണ് വ്യാജമാണെന്ന് കണ്ടെത്തിയിരിക്കുന്നത്. എഐ സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണ് വ്യാജ വിഡിയോ തയ്യാറാക്കിയിരിക്കുന്നത്. വിഡിയോ സമൂഹമാധ്യമങ്ങളില്‍ വലിയ വിവാദങ്ങള്‍ക്കാണ് തുടക്കമിട്ടത്. അതേസമയം വിഡിയോയ്ക്ക് പിന്നില്‍ ആരാണെന്ന് കണ്ടെത്താന്‍ സാധിച്ചിട്ടില്ല.

വളരെയധികം തെറ്റിദ്ധരിപ്പിക്കപ്പെടുന്ന തരത്തിലുളള വിഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചുകൊണ്ടിരിക്കുകയാണ്. വിശദമായ അന്വേഷണത്തിനൊടുവിലാണ് എഐ നിര്‍മിത വിഡിയോയാണ് പ്രചരിക്കുന്നതെന്ന് കണ്ടെത്തിയത്. അഭിമുഖങ്ങളിലോ, മറ്റുപരിപാടികളിലോ പോലും പറയാത്ത കാര്യങ്ങളാണ് വിഡിയോയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ബച്ചന്‍റെ നിലപാടുകള്‍ എന്ന തരത്തില്‍ വ്യാപകമായി തന്നെ വിഡിയോ ഷെയര്‍ ചെയ്യപ്പെട്ടിട്ടുണ്ട്.

വൈറലായ വിഡിയോയില്‍ 'അപ്പു പട്ടേല്‍ ബിജെപി' എന്ന വാട്ടര്‍ മാര്‍ക്ക് ദൃശ്യമാണ്. ആ പേരുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തില്‍ വൈറല്‍ വിഡിയോകള്‍ പങ്കുവയ്ക്കുന്ന അത്തരമൊരു പ്രൊഫൈല്‍ ഉണ്ടെന്ന് കണ്ടെത്തിയെങ്കിലും പ്രസ്തുത വിഡിയോ ക്ലിപ്പ് കണ്ടെത്താന്‍ സാധിച്ചില്ല. പല ഇടങ്ങളില്‍ നിന്നായി ശേഖരിച്ച ദൃശ്യങ്ങളും എഐ സാങ്കേതിക വിദ്യയും ഉപയോഗിച്ചാണ് കണ്ടാല്‍ പോലും തിരിച്ചറിയാനാകാത്ത വിധം വ്യാജ വിഡിയോ തയ്യാറാക്കിയിരിക്കുന്നത്. സമൂഹമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചകള്‍ക്കാണ് വിഡിയോ തുടക്കമിട്ടത്.