മമ്മൂട്ടി നായകനായെത്തുന്ന ബസൂക്കയുടെ റിലീസ് തീയതി പ്രഖ്യാപിച്ചു. നവാഗതനായ ഡീനോ ഡെന്നിസ് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സീരിയസ് സ്റ്റൈലിഷ് ലുക്കിലാണ് മമ്മൂട്ടിയെത്തുന്നത്. പ്രശസ്ത തിരക്കഥാ രചയിതാവ് കലൂര്‍ ഡെന്നിസിന്റെ മകനാണ് ബസൂക്കയുടെ സംവിധായകനായ ഡീനോ ഡെന്നിസ്. മമ്മൂട്ടി ആരാധകര്‍ ഏറെ പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന ചിത്രമാണ് ബസൂക്ക. ചിത്രത്തിന്‍റെ ടീസര്‍ സമൂഹ മാധ്യമങ്ങളില്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. ടീസര്‍ ഇതിനോടകം ഏഴര മില്യണ്‍ കാഴ്ചക്കാരെയാണ് യൂട്യൂബില്‍ നിന്നും നേടിയത്.
സരിഗമ ഇന്ത്യ ലിമിറ്റഡും, തീയേറ്റര്‍ ഓഫ് ഡ്രീംസിന്റെ ബാനറില്‍ ജിനു വി. അബ്രഹാമും, ഡോള്‍വിന്‍ കുര്യാക്കോസും ചേര്‍ന്നാണ് ബസൂക്ക നിര്‍മിച്ചിരിക്കുന്നത്. ആഗോള തലത്തിലാണ് ചിത്രം റിലീസിന് ഒരുങ്ങുന്നത്. ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍ വരുന്ന ചിത്രത്തില്‍ പ്രമുഖ തമിഴ് സംവിധായകന്‍ ഗൗതം വാസുദേവ് മോനോനും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. സിദ്ധാര്‍ത്ഥ് ഭരതന്‍, ബാബു ആന്റണി, ഹക്കീം ഷാജഹാന്‍, ഭാമ അരുണ്‍, ഡീന്‍ ഡെന്നിസ്, ദിവ്യാ പിള്ള എന്നിവരാണ് മറ്റ് പ്രധാന താരങ്ങള്‍. ചിത്രത്തിന്‍റെ ഛായാഗ്രാഹണം നിമേഷ് രവിയാണ് നിര്‍വഹിച്ചിരിക്കുന്നത്. 2025 ഫെബ്രുവരി 14-ന് ചിത്രം തിയേറ്ററുകളില്‍ എത്തും.