സർക്കാർ സ്ഥാപനങ്ങളിലെ സാധാരണ സാഹചര്യങ്ങളും ആക്ഷേപ ഹാസ്യവും പ്രമേയമാക്കുന്ന മഴവിൽ മനോരമയിലെ സൂപ്പര്‍ ഹിറ്റ് സീരിയലാണ് മറിമായം. ഫ്രഷ് ഹാസ്യ രംഗങ്ങളും, സ്വാഭാവിക അഭിനയവും കൊണ്ട് ഇതിലെ താരങ്ങളെല്ലാം ജനപ്രിയരാണ്. ഇപ്പോഴിതാ മറിമായം ടീം ഷാർജയിലേയ്ക്ക് പോവുന്ന വിവരം ഫോട്ടോ ഉള്‍പ്പടെ പങ്കുവെച്ചിരിക്കുകയാണ് മറിമായത്തിലെ അഭിനേതാവായ നിയാസ് ബേക്കര്‍.
കണ്ണൂർ പ്രവാസി കൂട്ടായ്മയായ സാരഥിയുടെ ഇരുപതാം വാര്‍ഷികാഘോഷത്തിന്‍റെ ഭാഗമായാണ് മറിമായം ടീം ഷാര്‍ജയിലെത്തുന്നതെന്ന് നിയാസ് ബേക്കര്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു. നാളെ ഷാർജ ഇന്ത്യന്‍ അസോസിയേഷനില്‍ വെച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്.
ഷാർജയിൽ ഉള്ള സൗകര്യപ്പെടുന്ന തങ്ങളുടെ പ്രേക്ഷകരായ പ്രവാസി സഹോദരങ്ങൾ എത്തിച്ചേരണമെന്ന് അഭ്യര്‍ത്ഥിക്കുകയാണ് കോയ എന്നറിയപ്പെടുന്ന നിയാസ് ബേക്കര്‍.