സന്തോഷ് പിള്ള, കാര്‍ത്തിക തമ്പാന്‍, സി.ചന്ദ്രകല, ര‍‍ഞ്ജിത് ആര്‍.നായര്‍

2023 ലെ സംസ്ഥാന ടെലിവിഷന്‍ പുരസ്കാരങ്ങള്‍ നേടി മനോരമ ന്യൂസും മഴവില്‍ മനോരമയും. മനോരമ ന്യൂസ് സംപ്രേഷണം ചെയ്ത ‘ഉറവ’ പരിസ്ഥിതി വിഭാഗത്തിലെ മികച്ച ഡോക്യുമെന്‍ററിക്കുള്ള പുരസ്കാരം നേടി. വയനാട്ടിലെ  സ്വാഭാവിക നീരുറവകളായ കേണികളുടെ സംരക്ഷണത്തെക്കുറിച്ചുള്ള ഡോക്യുമെന്‍ററിയാണ് ഉറവ. 

സമകാലികവിഭാഗത്തിലെ മികച്ച ടി.വി ഷോയ്ക്കുള്ള പുരസ്കാരം മനോരമ ന്യൂസിലെ കാര്‍ത്തിക തമ്പാന്‍ സംവിധാനം ചെയ്ത ‘പെണ്‍താരം’ നേടി. മഴവില്‍ മനോരമയിലെ സി.ചന്ദ്രകല സംവിധാനംചെയ്ത ‘കിടിലം’ മികച്ച വിനോദപരിപാടിക്കുള്ള പുരസ്കാരം നേടി.മഴവില്‍ മനോരമയിലെ ര‍‍ഞ്ജിത് ആര്‍.നായര്‍ സംവിധാനം ചെയ്ത  ‘ഒരുചിരി ഇരുചിരി ബംപര്‍ചിരി’ മികച്ച ഹാസ്യപരിപാടിയായി തിരഞ്ഞെടുക്കപ്പെട്ടു. 

ENGLISH SUMMARY:

Manorama News and Mazhavil Manorama won the 2023 State Television Awards.