TOPICS COVERED

കീര്‍ത്തി സുരേഷിന്‍റെ ബോളിവുഡ് അരങ്ങേറ്റമായ ബേബി ജോണ്‍ റിലീസിന് തയാറെടുക്കുകയാണ്. കഴിഞ്ഞ ദിവസം പുറത്തുവന്ന ചിത്രത്തിലെ 'നേന്‍ മടക്ക' എന്ന ഗാനം ഏറെ ശ്രദ്ധ നേടിയിരുന്നു. ഗ്ലാമറസായി എത്തിയ കീര്‍ത്തി സുരേഷിന്‍റെ ഗാനരംഗത്തിലെ മേക്കോവറും ഹൈലൈറ്റായിരുന്നു. തട്ടുപൊളിപ്പന്‍ സൗത്ത് ഇന്ത്യന്‍ ഫ്ളേവറിലാണ് പാട്ട് ഒരുക്കിയിരിക്കുന്നത്. തമന്‍ സംഗീതം നല്‍കിയിരിക്കുന്ന പാട്ട് ആലപിച്ചിരിക്കുന്നത് ദില്‍ജിത്ത് ദോസാന്‍ജും ധീയും ചേര്‍ന്നാണ്.

ഇപ്പോഴിതാ കീര്‍ത്തിയുടെ പാട്ടിനെ റിലീലാക്കിയിരിക്കുകയാണ് തമന്നയും വാമിഖയും. പാട്ടിലെ ചുവടുകള്‍ക്ക് ഇരുവരും നൃത്തം വക്കുന്ന വിഡിയോ ആണ് വാമിഖ പങ്കുവച്ചത്. 'ഈ കോമ്പോ എനിക്ക് ഇഷ്​ടപ്പെട്ടു' എന്നാണ് കീര്‍ത്തി റീലിന് കമന്‍റ് ചെയ്​തത്. 'ലവ് യു' എന്ന് തമന്നയും കമന്‍റ് ചെയ്​തു. 

അറ്റ്​ലി–വിജയ് കൂട്ടുകെട്ടില്‍ ഒരുങ്ങിയ ഹിറ്റ് ചിത്രം തെരിയുടെ റീമേക്ക് എന്ന നിലയില്‍ പ്രേക്ഷകര്‍ കാത്തിരിക്കുന്നു ചിത്രമാണ് ബേബി ജോണ്‍.കലീശ്വരനാണ് ബേബി ജോണ്‍ സംവിധാനം ചെയ്യുന്നത്. പ്രിയ അറ്റ്​ലി, ജ്യോതി ദേശ്​പാണ്ഡെ, മുറാദ് കേതാനി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം സംവിധാനം ചെയ്യുന്നത്. വാമിഖ ഗബ്ബി, ജാക്കി ഷ്രോഫ്, സാക്കിര്‍ ഹുസൈൻ, രാജ്‍പാല്‍ യാദവ്, സാന്യ മല്‍ഹോത്ര എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.‍

ENGLISH SUMMARY:

Tamannah and wamiqa gabbi make reel on Keerthi Suresh's song