vikrath-cinema

TOPICS COVERED

വയസ് 37, തുടർച്ചയായി ഹിറ്റ് ചിത്രങ്ങളിലെ മാത്രം നായകൻ, 20 വർഷം നീണ്ട കരിയറിൽ സിനിമകളിലും ഒടിടി സീരീസുകളിലും മിന്നും പ്രകടനം, കരിയറിലെ പീക് ടൈം, പുതിയ ചിത്രങ്ങൾക്ക് അഡ്വാൻസ് കൊടുക്കാനായി നിർമാതാക്കളുടെ നീണ്ട നിര, അപ്പോഴാണ് ആ താരം ഒരു പ്രഖ്യാപനം നടത്തുന്നത്, ‘താൻ സിനിമയിൽ നിന്ന് വിരമിക്കുന്നു’, തന്‍റെ കരിയരിന്‍റെ പീക്കിൽ നിൽക്കെ വിക്രാന്ത് മാസി വിരമിക്കൽ പ്രഖ്യാപിച്ചത് എന്തിനെന്നാണ് ആരാധകർ ഒരേശബ്ദത്തിൽ ചോദിക്കുന്നത്, താരത്തിന്‍റെ അപ്രതീക്ഷിത പ്രഖ്യാപനം ബോളിവുഡിനെ ഞെട്ടിച്ചിട്ടുണ്ട് .

സ്ഥിരം ബോളിവുഡ് മാസ്-മസാല കത്തി ചിത്രങ്ങളായിരുന്നില്ല വിക്രാന്ത് ചെയ്തിരുന്നത്, വൈവിധ്യമാർന്ന വേഷങ്ങൾ, തിരക്കഥയിലെ തിരഞ്ഞെടുപ്പ്, മികച്ച പ്രകടനം എന്നിവ കൊണ്ട് , ചുരുങ്ങിയ കാലയളവിൽ ജനപ്രിയ താരമായി വിക്രാന്ത് മാറി. ദാരിദ്ര്യത്തെ അതിജീവിച്ച് ഇന്ത്യൻ പോലീസ് സർവീസ് ഉദ്യോഗസ്ഥനായ മനോജ് കുമാർ ശർമ്മയെക്കുറിച്ചുള്ള ട്വൽത്ത് ഫെയ്ലിൽ എന്ന ചിത്രത്തിൽ കഥാപാത്രമായി ജീവിച്ച് കാണിക്കുകയായിരുന്നു വിക്രാന്ത്, പലപ്പോഴും വിക്രാന്തിന്‍റെ കണ്ണ് നിറയുമ്പോൾ പ്രേക്ഷകന്‍റെയും ഉള്ള് പിടിയും, നോയ്ഡ കേസി'നെ ആസ്പദമാക്കിയ സെക്ടർ 36 ലേയ്ക്ക് വരുമ്പോൾ ഇത്രയും വ്യത്തികെട്ട മനുഷ്യർ നമ്മുക്കിടയിലുണ്ടോ എന്ന് സീരിയൽ കില്ലർ വേഷം കൊണ്ട് വിക്രാന്ത് ചോദിപ്പിക്കുന്നു .

ENGLISH SUMMARY:

Vikrant Massey hits ‘restart’ button, announces break from acting