നാഗചൈതന്യയുമായുള്ള വിവാഹത്തിനു രണ്ടുദിവസം മാത്രം ശേഷിക്കേ, ഹൽദി ആഘോഷ ചിത്രങ്ങൾ പങ്കിട്ട് നടി ശോഭിത ധൂലിപാല. ഓഗസ്റ്റ് 8നായിരുന്നു ഇരുവരുടെയും വിവാഹനിശ്ചയം. ഡിസംബർ നാലിന് ഹൈദരാബാദിലെ അന്നപൂർണ സ്റ്റുഡിയോയില്‍ വച്ചാകും വിവാഹം. തെലുങ്ക് പരമ്പരാഗത രീതിയിലാണ് വിവാഹച്ചടങ്ങുകൾ നടക്കുക.
2017ലായിരുന്നു നടി സമാന്തയുമായി നാഗചൈതന്യയുടെ ആദ്യവിവാഹം. നാലു വര്‍ഷത്തെ ദാമ്പത്യത്തിന് ശേഷം 2021ലാണ് ഇരുവരും വിവാഹമോചിതരാവുന്നു എന്ന് പ്രഖ്യാപിച്ചത്. ഇതിനുശേഷമായിരുന്നു ശോഭിതയുമായി നാഗചൈതന്യ അടുത്തുവെന്ന വാര്‍ത്തകള്‍ പുറത്തുവന്നത്. സായ് പല്ലവിയ്ക്കൊപ്പമുള്ള 'തണ്ടേൽ' എന്ന സിനിമയാണ് നാഗചൈതന്യയുടെ പുതിയ പ്രൊജക്ട്.