യോഗ ചെയ്യുന്നതിനിടെ തിരമാലയിൽപ്പെട്ട് റഷ്യൻ നടി കാമില ബെൽയാത്സ്‌കയ മരിച്ചു. തായ്‌ലൻഡിലെ കോ സാമുയി ദ്വീപിൽ യോഗ ചെയ്യുന്നതിനിടെയാണ് തിരമാലയിൽപ്പെട്ടത്. 24 വയസ്സുകാരിയായ കാമില കാമുകനൊപ്പം അവധിക്കാലം ആഘോഷിക്കാനാണ് ദ്വീപിലെത്തിയത്.
കൂറ്റൻ തിരമാലയിൽപ്പെട്ട് കടലിൽ വീണ കാമിലയെ കൂടെയുണ്ടായിരുന്നയാൾ രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. 15 മിനിറ്റിനുള്ളിൽ രക്ഷാപ്രവർത്തകരെത്തി തിരച്ചിൽ നടത്തിയെങ്കിലും പ്രതികൂല കാലാവസ്ഥ മൂലം കണ്ടെത്താനായില്ല. പിന്നീട് നാല് കിലോമീറ്റർ അകലെ നിന്ന് മൃതദേഹം കണ്ടെടുത്തു. നേരത്തേയും തായ്‌ലന്‍ഡ് സന്ദര്‍ശിച്ചിരുന്ന കാമിലയുടെ ഇഷ്ടസ്ഥലമായിരുന്നു ഈ ദ്വീപ്. ഇതേ പാറക്കെട്ടില്‍ ഇരുന്ന് യോഗ ചെയ്യുന്ന ചിത്രം അവര്‍ കുറച്ച് കാലം മുമ്പ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു.