നസ്രിയയുടെ അനുജനും അഭിനേതാവുമായ നവീൻ നസീമിന്‍റെ വിവാഹ നിശ്ചയം കഴിഞ്ഞു. സ്വകാര്യ ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. അതിസുന്ദരിയായാണ് നസ്രിയ ചടങ്ങിനെത്തിയത്. ഒലീവ് ഗ്രീൻ നിറത്തിലുള്ള ജാക്കറ്റ് ചോളിയായിരുന്നു നസ്രിയയുടെ വേഷം. ചോക്ക്ലേറ്റ് ബ്രൗണ്‍ നിറത്തിലുള്ള കുർത്തിയണിഞ്ഞാണ് ഫഹദ് എത്തിയത്. അമ്പിളി എന്ന ചിത്രത്തിലൂടെയാണ് നവീൻ നസീം അഭിനയരംഗത്തേക്കെത്തുന്നത്.
നസ്രിയയുടെ ഏക സഹോദരനാണ് നവീൻ. ഇരുവരും തമ്മിൽ കൃത്യം ഒരു വയസ്സിന്റെ വ്യത്യാസവും, ഒരേ ദിവസം ജന്മദിനം ആഘോഷിക്കുന്നുവെന്ന പ്രത്യേകതയുമുണ്ട്. നസിമുദീൻ, ബീഗം ബീന ദമ്പതികളുടെ മക്കളാണ് നസ്രിയയും നവീനും. മലയാള ചിത്രം ‘അമ്പിളി’യിൽ നവീൻ ഒരു പ്രധാന വേഷം ചെയ്തിരുന്നു. ഫഹദ് നായകനായ ‘ആവേശം’ സിനിമയിൽ നവീൻ സഹസംവിധായകനായി പ്രവർത്തിച്ചിട്ടുണ്ട്.