കൊല്ലങ്കോട് നടന്ന ഷൂട്ടിങ്ങിനിടെ മുന്‍ ഫുട്ബോള്‍ താരവും സിനിമാനടനുമായ ഐഎം വിജയന്‍ ഒരു കുഞ്ഞിനെ ചേര്‍ത്തുനിര്‍ത്തിയ സ്നേഹക്കാഴ്ച്ച സമൂഹമാധ്യമങ്ങളില്‍ പടരുന്നു. പമ്പാവാസൻ സംവിധാനം ചെയുന്ന നേരിപൊടിന്റെ കൊല്ലംകോട് ലൊക്കേഷനിൽവച്ചുള്ള കാഴ്ച്ചയെക്കുറിച്ച് വാലിയകത്ത് ഷിഹാബ് എന്ന വ്യക്തിയാണ് ഫെയ്സ്ബുക്കില്‍ കുറിച്ചത്.
വളരെ റിസ്ക്കുള്ള ആക്ഷന്‍സീന്‍ എടുക്കുന്നതിനിടെയായിരുന്നു സംഭവം. ഡ്യൂപ് ഇല്ലാതെയാണ് ഫൈറ്റ്സീനില്‍ അദ്ദേഹം അഭിനയിക്കുന്നത്. അത്രയും ടെന്‍ഷനും റിസ്കുമുള്ള രംഗത്തിനിടെ ഇക്കാ ഒരു മിനിറ്റ് എന്നുപറഞ്ഞ് കാണികളുടെ സമീപത്തേക്ക് വിജയനെത്തി. അവിടെ ഒരു അമ്മയും കുഞ്ഞും ഷൂട്ട് കാണാനെത്തിയിരുന്നു. ആ കുഞ്ഞിനെ അദ്ദേഹം വാരിയെടുത്തു, കണ്ണുകള്‍ നിറഞ്ഞ വിജയേട്ടനെ കണ്ട് സിനിമാക്രൂ അംഗങ്ങളുടെയും കണ്ണുനിറഞ്ഞു. അത്രയും വൈകാരികമായ രംഗമായിരുന്നെന്നും പോസ്റ്റില്‍ പറയുന്നു.
പോസ്റ്റിന്റെ പൂര്‍ണരൂപം;
‘ആ കാഴ്ച്ച മനസിന് വല്ലാത്ത വിഷമവും അതുപോലെ സന്തോഷവുംതോന്നി. IM വിജയൻ എന്ന ആ ഉയരമുള്ള മനുഷ്യന്റെ ഒരു വലിയ മനസ്സാണ് ഈ ചിത്രം കാണിക്കുന്നത്. രാവിലെ ഫൈറ്റ് തുടങ്ങാൻ പോകുമ്പോൾ ഒരമ്മയും കൊച്ചും ഷൂട്ട് കാണാൻ വന്നവരുടെ കൂട്ടത്തിൽ ഉണ്ടായിരിന്നു വളരെ റിസ്കായിട്ടുള്ള ആ ക്ഷൻ സീൻ റിസ്ക്കെടുത്തു ഡ്യൂപ് ഇല്ലാതെ അദ്ദേഹം ചെയുന്നതിനിടയിൽ! ഇക്കാ ഒരു മിനിറ്റ് എന്ന് പറഞ്ഞ് ആ കുട്ടിയുടെ അരുകിൽ ചെന്ന് വാരിപ്പുണർന്നു വിജയേട്ടൻ. വിജയേട്ടന്റെ കണ്ണുകൾ രണ്ടും നിറഞ്ഞു പിന്നീട് അര മണിക്കൂർ കഴിഞ്ഞാണ് ആ കളിക്കാരനും നടനുമായ വിജയേട്ടൻ ഫൈറ്റ് തുടങ്ങിയത്. ആ രംഗം ഞങ്ങളുടെയും കണ്ണുകൾ നനയിപ്പിച്ചു.’
കുഞ്ഞിനെ വാരിപ്പുണര്‍ന്നു നില്‍ക്കുന്ന ഐഎം വിജയന്റെ ഫോട്ടോ സഹിതമാണ് ഫെയ്സ്ബുക്കില്‍ പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ കുട്ടിക്കാലം ഓര്‍ത്തുകാണുമെന്നാണ് ഫോട്ടോക്ക് താഴെ വരുന്ന കമന്റുകള്‍. അദ്ദേഹത്തിന്റെ സ്നേഹവും കരുതലുമാണ് ഇവിടെ വ്യക്തമാകുന്നതെന്നും കമന്റുകളുണ്ട്.