വിക്രം ആരാധകര്‍ കാത്തിരിക്കുന്ന ചിത്രമാണ് വീര ധീര സൂരന്‍. ഇടവേളയ്ക്കു ശേഷം വ്യത്യസ്തമായ മേയ്ക്ക്ഓവറില്‍ ചിയാന്‍ വിക്രമിനെ കാണാനുള്ള ആകാംക്ഷയിലാണ് ആരാധകര്‍. എന്നാല്‍ ഏറെക്കാലമായി ചിത്രവുമായി ബന്ധപ്പെട്ട വാര്‍ത്തകളോ അപ്ഡേഷന്‍സോ ഒന്നും തന്നെ കേള്‍ക്കാനില്ലായിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ ടീസര്‍ നാളെ പുറത്തുവരുമെന്ന വാര്‍ത്തകളാണ് വരുന്നത്.
നിര്‍മാതാക്കളായ എച്ച്ആര്‍ പിക്ചേഴ്സാണ് എക്സില്‍ ടീസര്‍ വിവരം പുറത്തുവിട്ടത്. സംവിധാനം എസ് യു അരുണ്‍കുമാറാണ്. ചിത്രത്തില്‍ സുരാജ് വെഞ്ഞാറമൂടും ഒരു പ്രധാന കഥാപാത്രമായെത്തുന്നുണ്ട്. വിക്രമിന്റെ മേയ്ക്ക്ഓവറിനൊപ്പം ആക്ഷനും പ്രധാന്യമുള്ള ചിത്രമായിരിക്കുമെന്നാണ് ലഭിക്കുന്ന സൂചന. ജി വി പ്രകാശ് കുമാറാണ് സംഗീതം.
എസ് ജെ സൂര്യ, ദുഷറ വിജയന്‍ എന്നിവരും നിര്‍ണായക വേഷത്തിലെത്തുമെന്നാണ് സൂചന. തങ്കലാനു ശേഷമെത്തുന്ന വിക്രം ചിത്രം കൂടിയാണ് വീര ധീര സൂരന്‍. ആഗോളതലത്തില്‍ 100കോടി ക്ലബിലെത്തിയ പടമാണ് തങ്കലാന്‍. പാ രഞ്ജിത് സംവിധാനം ചെയ്ത ചിത്രമായിരുന്നു തങ്കലാന്‍.