റിലീസ് ചെയ്ത് ആറാം ദിനം 1000 കോടി നേടി പുഷ്പ 2 ദി റൂള്‍. കളക്ഷനില്‍ പുതിയ റെക്കോര്‍ഡോടെ ചരിത്രം തിരുത്തി കുറിച്ചിരിക്കുകയാണ് പുഷ്പ. ഏറ്റവും വേഗത്തില്‍ 1000 കോടി നേടുന്ന ഇന്ത്യന്‍ ചിത്രമായി പുഷ്പ 2. പത്ത് ദിവസത്തില്‍ 1000 കോടി നേടിയ ബാഹുബലി 2 ദി കണ്‍ക്ലൂഷന്റെ പേരിലായിരുന്നു ഇതുവരെ ഏറ്റവും വേഗതയേറിയ 100 കോടി. ആര്‍ആര്‍ആര്‍, കെജിഎഫ് ചാപ്റ്റര്‍ 2, കല്‍ക്കി 2898 എഡി, പഠാന്‍ എന്നിവയാണ് ഏറ്റവും വേഗത്തില്‍ 1000 കോടി നേടിയ മറ്റ് ചിത്രങ്ങള്‍.
294 കോടിയായിരുന്നു പുഷ്പയുടെ ഓപ്പണിങ് കളക്ഷന്‍. ഇന്ത്യയില്‍ നിന്ന് മാത്രം 650 കോടിയോളം ചിത്രം വാരി. 170മുതല്‍ 250കോടിവരെ ബജറ്റില്‍ നിര്‍മിച്ച ചിത്രമായിരുന്നു പുഷ്പ ദി റൈസ് പാര്‍ട്ട് വണ്‍. പുഷ്പയുടെ ആദ്യഭാഗം തിയറ്ററുകളിൽ വമ്പിച്ച വിജയമാണ് നേടിയത്. 400 മുതല്‍ 500കോടി വരെ ബജറ്റിലാണ് പുഷ്പ 2 നിര്‍മിച്ചത്.
ഡിസബര്‍ അഞ്ചിനാണ് പുഷ്പ ദി റൂള്‍ റിലീസ് ചെയ്തത്. സുകുമാര്‍ സംവിധാനം ചെയ്ത ചിത്രത്തിന്‍റെ ആദ്യഭാഗം വമ്പന്‍ ഹിറ്റായിരുന്നു. രശ്മിക മന്ദാന നായികയായ ചിത്രത്തിലെ ഫഹദ് ഫാസിലിന്‍റെ വില്ലന്‍ റോളും ഏറെ ശ്രദ്ധ നേടിയിരുന്നു.