Shafi parambil with Facebook post about road accidents - 1

മമ്മൂട്ടിയെ റൂമിൽ കാണാൻ ചെന്ന അനുഭവം ഫെയ്സ്ബുക്കിൽ പങ്കുവെച്ച് അഖിൽ മാരാർ. മമ്മൂക്ക എന്നെ കണ്ടപ്പോൾ തന്നെ അഖിൽ എപ്പോ എത്തി എന്ന ചോദ്യം എന്നോട് ചോദിച്ചപ്പോൾ മനസ് നിറഞ്ഞുവെന്ന് അഖിൽ കുറിച്ചു. ഒപ്പം ഇരുത്തി അര മണിക്കൂറോളമാണ് അദ്ദേഹം എന്നോട് സംസാരിച്ചത്.

വല്യേട്ടൻ പ്രൊമോഷന് പോയപ്പോൾ ഞാൻ സംസാരിച്ചത് മമ്മൂക്ക കെട്ടേന്നും മിക്ക വീഡിയോസും കാണാറുണ്ട് എന്നും പറഞ്ഞപ്പോഴും എന്തെന്നില്ലാത്ത സന്തോഷമാണ് തോന്നിയത്. കാലഘട്ടതിന്റെ മാറ്റങ്ങളെ ഉൾക്കൊണ്ട് സ്വയം മാറി കൊണ്ട് അത്ഭുതങ്ങൾ തീർത്തു മുന്നോട്ട് പോകാൻ നിങ്ങൾക്ക് പഠിക്കാൻ പറ്റിയ ഏറ്റവും മികച്ച പുസ്തകമാണ് മമ്മൂക്കയെന്നും അദ്ദേഹം വ്യക്തമാക്കി

എഫ്ബി പോസ്റ്റിന്‍റെ പൂർണരൂപം

ആഗസ്ത് 15 സിനിമയുടെ ലൊക്കേഷനിൽ  കയറി പറ്റി ചില്ലറ സഹായങ്ങൾ സംവിധായക ടീമിന് ചെയ്തു കൊടുത്തു കൂടിയ എന്റെ പ്രധാന ഉദ്ദേശ്യം മമ്മൂക്കയെ നേരിൽ കാണുക എന്നതായിരുന്നു. അന്ന് ദൂരെ മാറി നിന്ന് കണ്ട എനിക്ക് പിന്നീട് എന്റെ സിനിമ ചെയ്തപ്പോൾ അടുത്ത് നിന്ന് കാണാനും അനുഗ്രഹം വാങ്ങാനും കഴിഞ്ഞു.. എന്നാൽ കഴിഞ്ഞ ദിവസം അദ്ദേഹത്തിന്റെ റൂമിൽ കാണാൻ ചെന്ന അനുഭവം ജീവിതത്തിലെ മികച്ച നിമിഷങ്ങളിൽ ഒന്നായിരുന്നു.

മലയാള സിനിമയിലെ ചരിത്രത്തിലെ ഏറ്റവും വലിയ സിനിമ ആയി മാറാൻ സാധ്യത ഉള്ള ഒരു ചിത്രത്തിന്റെ ഭാഗമായി മാറാൻ കഴിയുക.

മമ്മൂക്ക -ലാലേട്ടൻ -ഫഹദ് -നയൻ‌താര -ചാക്കൊച്ചൻ എന്നിവർ ഒന്നിക്കുന്ന 100 കോടിക്ക് മുകളിൽ നിരവധി രാജ്യങ്ങളിൽ ആയി മഹേഷേട്ടൻ ഒരുക്കുന്ന പ്രൊജകട്. ഇതിന്റെ പ്രധാന നിർമാണ പങ്കാളി ജേഷ്ഠ സഹോദരൻ ആയ സുഭാഷ് മാനുവൽ ആണ്.

ഈ സിനിമയുടെ ആദ്യ മീറ്റിംഗ് മുംബൈയിൽ നടന്നപ്പോൾ ഞാൻ ഒപ്പം ഉണ്ടായിരുന്നു. ഇത് ചെയ്യണം എന്ന് അന്ന് മുതൽ സുബാഷേട്ടനോട്‌ ഞാനും പറഞ്ഞു. എന്തായാലും അത് സംഭവിച്ചു. ശ്രീലങ്കയിൽ ഷൂട്ട് തുടങ്ങുമ്പോൾ ഞാൻ മറ്റൊരു പ്രൊജക്റ്റിൽ ആയിരുന്നു.

ഇനി കഴിഞ്ഞ ദിവസത്തെ അനുഭവം പറയാം.

സുബാഷേട്ടനും ബേസിലും ഒരുമിച്ചാണ് മമ്മൂക്കയെ കാണാൻ റൂമിൽ ചെന്നത്. വാട്സാപ്പിൽ അയയ്ക്കുന്ന മെസ്സേജുകൾക്ക് കൃത്യമായി മറുപടി തരുന്ന മമ്മൂക്ക എന്നെ കണ്ടപ്പോൾ തന്നെ അഖിൽ എപ്പോ എത്തി എന്ന ചോദ്യം എന്നോട് ചോദിച്ചപ്പോൾ തന്നെ മനസ് നിറഞ്ഞു. പിന്നീട് ഒപ്പം ഇരുത്തി അര മണിക്കൂറോളം സംസാരിച്ചു. വല്യേട്ടൻ പ്രൊമോഷൻ പോയപ്പോൾ ഞാൻ സംസാരിച്ചത് മമ്മൂക്ക കെട്ടേന്നും മിക്ക വീഡിയോസും കാണാറുണ്ട് എന്ന് പറഞ്ഞപ്പോഴും എന്തെന്നില്ലാത്ത സന്തോഷം. ഖത്തർ മമ്മൂക്ക ഫാൻസിന്റെ പ്രോഗ്രാമിൽ അതിഥി ആയി പോയപ്പോൾ ഞാൻ പറഞ്ഞതാണ്.

മമ്മൂക്ക വരും തലമുറയ്ക്ക് ഒരു പാഠ പുസ്തകമാണ്..

കാലഘട്ടതിന്റെ മാറ്റങ്ങളെ ഉൾക്കൊണ്ട് സ്വയം മാറി കൊണ്ട് അത്ഭുതങ്ങൾ തീർത്തു മുന്നോട്ട് പോകാൻ നിങ്ങൾക്ക് പഠിക്കാൻ പറ്റിയ ഏറ്റവും മികച്ച പുസ്തകം. അഭ്രപാളിയിൽ അത്ഭുതം ഒരുക്കാൻ പ്രായത്തെ മനസ് കൊണ്ടും പരിശ്രമം കൊണ്ടും കീഴ്പ്പെടുത്തിയ മജീഷ്യൻ... മലയാളിയുടെ അഭിമാനം.. സ്വകാര്യ അഹങ്കാരം.. ഒരു പാട് സ്നേഹം മമ്മൂക്ക 

ENGLISH SUMMARY:

Akkil marar shares his experience of meeting Mammootty