മലയാളത്തിലെ 'മോസ്റ്റ് വയലന്റ് ഫിലിം' എന്ന ലേബലിൽ, ഹനീഫ് അദേനിയുടെ സംവിധാനത്തില്‍ റിലീസിനൊരുങ്ങുന്ന ഉണ്ണി മുകുന്ദൻ ചിത്രം മാർക്കോയുടെ ടീസർ റീ ക്രിയേറ്റ് ചെയ്ത് യുവാക്കൾ. ശിബിലി നുഅമാനും സുഹൃത്തുക്കളും ചേർന്ന് റീ ക്രിയേറ്റ് ചെയ്ത് വീഡിയോ സമൂഹ മാധ്യമങ്ങളിൽ ട്രെൻഡിങ്ങായി മാറുകയാണ്.
ഉണ്ണിമുകുന്ദൻ അവതരിപ്പിച്ച മാർക്കോയുടെ വേഷം ടീസർ റീ ക്രിയേഷൻ വീഡിയോയിൽ അവതരിപ്പിച്ചിരിക്കുന്നത് അബ്ദുൽ വാഹിദ് ആണ്. ഷോർട് ഫിലിമുകളിലും സിനിമകളിലും ചെറിയ വേഷങ്ങൾ ചെയ്തിട്ടുള്ളയാലാണ് വാഹിദ്.
ഇത്രയും വലിയ ബഡ്ജറ്റിൽ ഒരുക്കിയ സിനിമയുടെ ട്രെയിലർ ചുരുങ്ങിയ സമയം കൊണ്ട് പരിമിതമായ ബഡ്ജറ്റിൽ ചെയ്യുകയെന്നത് വലിയ റിസ്ക്ക് തന്നെയായിരുന്നുവെന്ന് മാർക്കോ ടീസർ റീക്രിയേഷൻ സംവിധായകൻ ശിബിലി നുഅമാൻ പറഞ്ഞു. ആർ ആനന്ദ് കൃഷ്ണയാണ് ക്യാമറ ചെയ്തത്. മാർക്കോയുടെ ഫ്രെയിം അതേപടി പകർത്താനുള്ള ആനന്ദിന്റെ ശ്രമം വിജയം കണ്ടുവെന്നാണ് സോഷ്യൽ മീഡിയ പറയുന്നത്.
ആർട്ട് വർക്ക്; അരുൺ ഭാസ്കറും അർജുൻ ഭാസ്കറും. പ്രൊഡക്ഷൻ; ഷബീർ റസാക്ക്. വി എഫ് എക്സ്; അഭിഷേക് മണി, വിഷ്ണു പുല്ലാനിക്കാട്, മിഥുൻ ശ്രീകുമാർ.