ibrahimkutty-and-mammooty-and-dulquer

തന്‍റെ സിനിമ കമ്പത്തെക്കുറിച്ചും കുടുംബത്തിലെ സിനിമ വിശേഷങ്ങളെക്കുറിച്ചും മനസ് തുറന്ന് മമ്മൂട്ടിയുടെ സഹോദരന്‍ ഇബ്രാഹിംകുട്ടി. ലക്കി ഭാസ്കര്‍ കണ്ടുകൊണ്ടിരിക്കെ ടി.വി ഓഫ് ചെയ്തെന്നും മമ്മൂട്ടിയുടെ തനിയാവര്‍ത്തനത്തിന്‍റെ ക്ലൈമാക്സ് ഞാന്‍ ഇതുവരെ കണ്ടിട്ടില്ലെന്നും പറഞ്ഞ ഇബ്രാഹിംകുട്ടി മക്ബൂലിനെക്കുറിച്ചുള്ള പ്രതീക്ഷകളും പങ്കുവെച്ചു. 

duquer-mammooty

'ദുല്‍ഖറിന്‍റെ  ലക്കി ഭാസ്കര്‍ കണ്ടപ്പോള്‍ ഭാസ്കറിനെ പിടിക്കപ്പെടും എന്നായപ്പോള്‍ ഞാന്‍ സിനിമ ഓഫ് ചെയ്തു. എനിക്ക് ടെന്‍ഷനായി. രാത്രി കണ്ടാല്‍ ശരിയാവില്ല നാളെ ബാക്കി കാണാം എന്ന് വിചാരിച്ചു. ആളുകളുടെ കൂടെ ഇരുന്ന് കാണുമ്പോള്‍ അത്രയും ടെന്‍ഷന്‍ ഉണ്ടാകില്ല. ഇച്ചാക്കയുടെയോ ദുല്‍ഖറിന്‍റെയോ മക്ബൂലിന്‍റെയോ സിനിമ കാണുമ്പോഴും ഇങ്ങനെയാണ്. ഇച്ചാക്കയുടെ ടര്‍ബോ സിനിമ കണ്ടാല്‍ ഞങ്ങള്‍ക്ക് കരച്ചില്‍ വരും. കോമഡി സിനിമയാണെങ്കിലും സങ്കടം വരും. അതിന് കാരണം ഞങ്ങള്‍ ഇച്ചാക്കയെ കാണുമ്പോള്‍ കിട്ടുന്ന ഒരു കണക്ഷനാണ്. കഥാപാത്രത്തിനും മുകളില്‍ ആ വ്യക്തിയെ ഇങ്ങനെ കാണുമ്പോള്‍ കിട്ടുന്ന ഫീല്‍ ആണ് അത്'- ഇബ്രാഹിംകുട്ടി. 

മക്ബൂലിനെക്കുറിച്ച് മമ്മൂട്ടിക്ക് വലിയ പ്രതീക്ഷയാണെന്നും നല്ല സ്പാര്‍ക്കുള്ള ആളാണെന്നും പറയാറുണ്ട്. ഒരുപാട് നല്ല ജോലികള്‍ കിട്ടിയിട്ടും ഓഡീഷന്‍ എന്ന് പറഞ്ഞ് ഒരുമാസം തികയുന്നതിന് മുന്‍പ് അവിടെ നിന്ന് പോരും. ഓഡീഷനില്‍ റിജക്റ്റായിട്ടുമുണ്ട്. അസുരവിത്ത് അഭിനയിക്കാന്‍ പോയപ്പോള്‍ ആരോടും തന്‍റെ മകനാണെന്ന് വെളിപ്പെടുത്തിയിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ‌‌‌

'ഇച്ചാക്കയുടെ തനിയാവര്‍ത്തനത്തിന്‍റെ ക്ലൈമാക്സ് ഞാന്‍ ഇതുവരെ കണ്ടിട്ടില്ല. ഇനി കാണുകയും ഇല്ല. വീരഗാഥയിലെ എല്ലാ ഡയലോഗും കാണാതെ അറിയാം. സിനിമയില്‍ അഭിനയിക്കാന്‍ വീട്ടില്‍ പറയാതെയാണ് മമ്മുട്ടി പോയിരുന്നത്. പീന്നിട് അഭിനയം നിര്‍ത്തിയെങ്കിലും കുറച്ച് കാലങ്ങള്‍ക്ക് ശേഷം സിനിമയിലേക്ക് എത്തിപ്പെടുകയായിരുന്നു. മോഹന്‍ലാല്‍ ചമ്മല്‍ ഉള്ള ആണ്. എന്നാല്‍ മമ്മൂട്ടിയോട് സിനിമക്ക് അപ്പുറം വലിയ സൗഹൃദം കാത്തുസൂക്ഷിക്കുന്ന ആളാണ്' എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ന്യൂസ് അറ്റ് ഹോം എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.