കൊല്ലം സുധിയുമായി ബന്ധപ്പെട്ട വിവാദങ്ങളോട് പ്രതികരിച്ച് ലക്ഷ്മി നക്ഷത്ര. രേണു പറഞ്ഞിട്ടാണ് യൂസഫ് ഭായിയെ കാണാന്‍ പോയതെന്നും അതില്‍ രേണുവും താനും ഹാപ്പിയാണെന്നും ലക്ഷ്മി വ്യക്തമാക്കി .തനിക്കെതിരെ പ്രതികരിച്ച സഹപ്രവർത്തകരെ പോലെയല്ല താനെന്നും അവര്‍ പറഞ്ഞതിനോട് പ്രതികരിക്കാന്‍ താല്‍പ്പര്യമില്ലെന്നും ലക്ഷ്മി പറഞ്ഞു.
'എന്ത് നല്ലത് ചെയ്താലും അതിനെ മോശം പറയാന്‍ ഒരുപാട് പേരുണ്ടാകും. എനിക്ക് എന്‍റെ മനസാക്ഷിയെയും അവരെയും എന്‍റെ കുടുംബത്തേയും മാത്രം നോക്കിയാല്‍ മതി. ബാക്കിയുള്ളവര്‍ എന്ത് വേണമെങ്കിലും പറഞ്ഞോട്ടേ. ഞാന്‍ അതൊന്നും കാര്യമാക്കുന്നില്ല. ഈ പറയുന്ന ആളുകളോ, എതിര് നിന്നിട്ടുള്ള ആളുകളോ, അല്ലെങ്കിൽ മോശം പറഞ്ഞവരോ അവർ എന്ത് ചെയ്തെന്നു മാത്രം ആലോചിക്കുക.എനിക്ക് അങ്ങനെ ചെയ്തതിൽ ഒരുപാട് ആത്മസംതൃപ്തിയുണ്ട്. എത്രയോ ആളുകൾ എന്നെ കണ്ടിട്ട് സന്തോഷം പങ്കുവച്ചിട്ടുണ്ട്.
ഈ പെർഫ്യൂമിന്റെ കാര്യം തന്നെ പറയാം. ഒരിക്കൽ ഒരു ചേച്ചി അവരുടെ അച്ഛനെ കുറിച്ചുള്ള ഓർമകൾ എന്നോട് പറഞ്ഞു. ഒരു തോർത്ത് മാത്രം ആണ് അച്ഛന്റേതായി ആ ചേച്ചിയുടെ കയ്യിൽ ഉള്ളത്. ആ തോർത്തുമായി അവർ യൂസഫ് ഭായിയുടെ അടുത്തേക്ക് പോകുകയാണെന്നു പറഞ്ഞു. രേണു ആണ് യൂസഫ് ഭായി എന്നൊരാളെക്കുറിച്ച് എന്നോടു പറയുന്നത്. രേണു പറഞ്ഞിട്ടാണ് ഞാൻ പോകുന്നതും. അവർ ഹാപ്പിയാണ് ഞാനും ഹാപ്പി. എന്റെ വീട്ടുകാർക്കും എന്നെ അറിയാം, അവരുടെ കുടുംബത്തിനും അറിയാം, അത്ര മാത്രം മതി. പിന്നെ സഹപ്രവർത്തകരുടെ പ്രതികരണം, ഞാൻ അവരെപ്പോലെ അല്ല. പ്രതികരിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. അതെന്റെയൊരു ഗ്രാറ്റിറ്റ്യൂഡ്'– ലക്ഷ്മി നക്ഷത്ര.