സിനിമയിലേക്കും ചാനല്‍ പരിപാടികളിലേക്കുമുള്ള തന്‍റെ വരവില്‍ കുടുംബത്തിലെ പലര്‍ക്കും അതൃപ്തി ഉണ്ടായിരുന്നെന്ന് നടി നസ്രിയ നസീം. മുസ്‍ലിം കുടുംബം ആയതിനാല്‍ തന്നെ തന്‍റെ ആഗ്രഹത്തോട് കുടുംബാംഗങ്ങള്‍ക്ക് എതിര്‍പ്പ് ഉണ്ടായിരുന്നെന്നും എന്നാല്‍ തന്‍റെ പിതാവാണ് തനിക്കൊപ്പം നിന്നതെന്നുമാണ് താരത്തിന്‍റെ വെളിപ്പെടുത്തല്‍. തനിക്ക് സന്തോഷം തരുന്നത് എന്താണോ അത് ചെയ്യാനാണ് അന്ന് പിതാവ് പറഞ്ഞതെന്നും താരം വ്യക്തമാക്കി. ഖാലിദ് അല്‍ അമേരിക്ക് നല്‍കിയ അഭിമുഖത്തിലാണ് താരത്തിന്‍റെ വെളിപ്പെടുത്തല്‍. 

'ഞാന്‍ വളരെ ആക്ടീവായിരുന്നു. ചെറുപ്പം മുതലേ പല ഷോകളും സ്റ്റേജ് പ്രോഗ്രാമുകളുമൊക്കെ ചെയ്തിരുന്നു. ഞാന്‍ അങ്ങനെ ആയതിന് കാരണം എന്‍റെ മാതാപിതാക്കളുടെ സപ്പോര്‍ട്ട് ആണ്. അതൊക്കെ ഞാന്‍ ചെയ്തിരുന്നത് ഞങ്ങള്‍ ദുബായിലായിരുന്നു. വീട്ടിലേക്ക് തിരിച്ച് വന്നപ്പോഴും ഒരുപാട് ഓഫറുകള്‍ വന്നിരുന്നു. എന്നാല്‍ ​ഞാനൊരു മുസ്‍ലിം കുടുംബത്തില്‍ നിന്ന് വരുന്നതുകൊണ്ട് തന്നെ വീട്ടില്‍ പലര്‍ക്കും അതിനോട് താല്‍പ്പര്യം ഉണ്ടായിരുന്നില്ല. അപ്പോഴും എന്‍റെ വാപ്പയാണ് പറഞ്ഞത് അവള്‍ക്ക് സന്തോഷമുള്ളത് എന്താണോ അത് അവള്‍ ചെയ്തോട്ടെ എന്ന്. മറ്റുള്ളവരുടെ ചിന്താഗതിയെ മാറ്റാനൊന്നും നമുക്ക് കഴിയണമെന്നില്ല. പക്ഷേ എനിക്ക് ഇതാണ് ചെയ്യാനിഷ്ടം നിങ്ങളുടെ സപ്പോര്‍ട്ട് ഞാന്‍ പ്രതീക്ഷിക്കുന്നുണ്ട് എന്ന് നമുക്ക് പറയാം. അതിന്‍റെ ബാക്കി തീരുമാനിക്കേണ്ടത് അവാരാണ്'- നസ്രിയ നസീം. 

എം.സി.ജിതിന്‍ സംവിധാനം ചെയ്ത് ബേസില്‍ ജോസഫും നസ്രിയയും കേന്ദ്ര കഥാപാത്രമായി എത്തുന്ന ചിത്രമാണ് സൂക്ഷ്മദര്‍ശനി. ചിത്രത്തിന്‍റെ പ്രമോക്ഷന്‍റെ ഭാഗമായി നല്‍കിയ അഭിമുഖത്തിലായിരുന്നു താര്തതിന്‍റെ വെളിപ്പെടുത്തല്‍. ഒരു ഇടവേളയ്ക്ക് ശേഷമാണ് നസ്രിയ പുതിയ ചിത്രവുമായെത്തുന്നത് എന്ന പ്രത്യേകതയും സൂക്ഷ്മദര്‍ശിനിക്കുണ്ട്.ദീപക് പറമ്പോൾ, സിദ്ധാർത്ഥ് ഭരതൻ, കോട്ടയം രമേഷ്, അഖില ഭാർഗവൻ, പൂജ മോഹൻരാജ്, മെറിൻ ഫിലിപ്പ്, മനോഹരി ജോയ്, ഹിസാ മേഹക്, ഗോപൻ മങ്ങാട്ട്, ജയ കുറുപ്പ്, റിനി ഉദയകുമാർ, ജയിംസ്, നൗഷാദ് അലി, അപർണ റാം, സരസ്വതി റാം തുടങ്ങിയവരും ചിത്രത്തിലുണ്ട്.

ENGLISH SUMMARY:

Actress Nazriya Nazim reveals that some family members were unhappy with her decision to enter the film industry. Her journey of perseverance inspires fans.