ശ്രീവില്ലിപ്പുത്തൂർ ആണ്ടാൾ ക്ഷേത്രത്തിൽ ശ്രീകോവിലിനു അകത്ത് കയറിയ സംഗീതജ്ഞൻ ഇളയരാജയെ ക്ഷേത്ര ഭാരവാഹികള്‍ തടയുകയും തിരിച്ചിറക്കുകയും ചെയ്ത സംഭവം വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ജാതി വിവേചനം കാരണമാണ് ഇളയരാജയെ ഇറക്കിയത് എന്നായിരുന്നു പ്രധാന ആക്ഷേപം. എന്നാല്‍ സംഭവത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ഇളയരാജ. ചിലര്‍ കള്ളം പ്രചരിപ്പിക്കുന്നുവെന്നും താന്‍ ആത്മാഭിമാനത്തില്‍ വിട്ടുവീഴ്ച ചെയ്യില്ലെന്നും എക്‌സില്‍ പങ്കുവെച്ച പോസ്റ്റില്‍ ഇളയരാജ പറയുന്നു. Also Read :‘ശ്രീലകത്തുനിന്നും ദൈവം പുറത്തിറങ്ങി’; ഇളയരാജയെ പിന്തുണച്ച് രാജീവ് ആലുങ്കൽ
ഇളയരാജയുടെ വാക്കുകള്‍
‘ഞാനുമായി ബന്ധപ്പെട്ട് ചിലയാളുകള്‍ തെറ്റായ അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കുകയാണ്. ആത്മാഭിമാനത്തില്‍ വിട്ടുവീഴ്ച ചെയ്യുന്നയാളല്ല ഞാന്‍, ഇനി ഒരിക്കലും അത് ചെയ്യുകയുമില്ല. നടക്കാത്ത കാര്യങ്ങള്‍ നടന്നപോലെ പ്രചരിപ്പിക്കുകയാണ് അവര്‍. ആരാധകരും പൊതുജനങ്ങളും ഈ അഭ്യൂഹങ്ങള്‍ വിശ്വസിക്കരുത്’