ബന്ധുവിന്റെ പ്രീവെഡിങ് ആഘോഷവേളയില്‍ ഭാര്യക്കൊപ്പം തകര്‍ത്താടി സംവിധായകന്‍ എസ് എസ് രാജമൗലി. ഭാര്യ രമക്കൊപ്പമുള്ള ഡാന്‍സ് വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായി. രാജമൗലിയുടെ സിനിമകളിലെ പാട്ടുസീനുകള്‍ മനോഹരമാകുന്നതെന്തുകൊണ്ടെന്ന് ഇപ്പോള്‍ മനസിലായില്ലേ എന്നാണ് എല്ലാവരുടെയും ചോദ്യം. ഇത്രയും ഗംഭീര ഡാന്‍സറാണോ രാജമൗലി എന്നാണ് അമ്പരപ്പോടെ സോഷ്യല്‍മീഡിയ ചോദിക്കുന്നത്.
രാജമൗലി എന്ന സംവിധായകന്റെ മറ്റൊരു കഴിവു കൂടി തിരിച്ചറിഞ്ഞെന്നാണ് കമന്റുകള്‍. രാജമൗലിക്കൊപ്പം രമയും വളരെ എനര്‍ജറ്റിക് ആയാണ് നൃത്തച്ചുവടുകള്‍ വയ്ക്കുന്നത്. ചുരുങ്ങിയ സമയം കൊണ്ട് ഇരുവരുടെയും നൃത്തം വൈറലായിക്കഴിഞ്ഞു. മികച്ച പ്രതികരണങ്ങളും കമന്റുകളുമാണ് വിഡിയോയ്ക്ക് ലഭിക്കുന്നത്. ഒട്ടും പ്രതീക്ഷിക്കാത്ത പെര്‍ഫോമന്‍സ് ആണിതെന്ന് രാജമൗലി ആരാധകരും പറയുന്നു. ‘അമ്മ നന്ന ഓ തമിഴ അമ്മായി’ എന്ന ചിത്രത്തിലെ ഹിറ്റ് ട്രാക്കിനൊപ്പമാണ് രാജമൗലിയുടെയും രമയുടെയും നൃത്തം.