29-ാം കേരള രാജ്യാന്തര ചലച്ചിത്ര മേളയില്‍ (ഐഎഫ്എഫ്‌കെ 2024) മികച്ച സിനിമയ്ക്കുള്ള ഫിപ്രസി പുരസ്കാരം മലയാളചിത്രമായ 'ഫെമിനിച്ചി ഫാത്തിമ'യ്ക്ക്. മികച്ച ചിത്രത്തിനുള്ള നെറ്റ്പാക് പുരസ്കാരവും ഫെമിനിച്ചി ഫാത്തിമയ്ക്ക് തന്നെയാണ്. പ്രേക്ഷകര്‍ തിരഞ്ഞെടുത്ത മികച്ച ചിത്രവും ഫാസില്‍ മുഹമ്മദിന്റെ ‘ഫെമിനിച്ചി ഫാത്തിമ’. . മികച്ച ചിത്രത്തിനുള്ള സുവര്‍ണ ചകോരം പുരസ്കാരം പെഡ്രോ ഫിയേറി സംവിധാനം ചെയ്ത ‘മലു’ സ്വന്തമാക്കി. മികച്ച മലയാളി നവാഗത സംവിധായികയായി വിക്ടോറിയായുടെ സംവിധായിക ശിവരഞ്ജിനിയെ തിരഞ്ഞെടുത്തു. അനഘ ലക്ഷ്മിക്കും(അപ്പുറം) ചിന്‍മയ സിദ്ധിക്കും(ലൈറ്റ്സ് ഓഫി ദമാം) ജൂറി പരാമര്‍ശം ലഭിച്ചു.
ഫാസിൽ മുഹമ്മദ് എന്ന യുവ സംവിധായകന്റെ ആദ്യ സംവിധാന സംരംഭമാണ് ഫെമിനിച്ചി ഫാത്തിമ. പുതുമുഖങ്ങൾ ഉൾപ്പെടെയുള്ള അഭിനേതാക്കളുടെ പ്രകടനം എടുത്ത് പറയേണ്ടതാണ്. ഫാത്തിമയായി ഷംല ഹംസയും ഭർത്താവായ അഷ്‌റഫായി കുമാർ സുനിലും വേഷമിടുന്നു. താമർ കെ.വി, സുധീഷ് സ്കറിയ എന്നിവരാണ് ചിത്രം നിർമിച്ചിരിക്കുന്നത്. സംവിധായകനായ ഫാസിൽ മുഹമ്മദ് തന്നെയാണ് രചനയും നിർവ്വഹിച്ചിരിക്കുന്നത്.