ഓരോ പുതിയ സിനിമ ഇറങ്ങുമ്പോഴും ഓരോ അണ്ണന്‍മാരാണ് എറണാകുളത്തെ പ്രമുഖ തിയറ്ററില്‍ ജനിക്കുന്നത്. ആറാട്ട് അണ്ണന്‍ മുതല്‍ കങ്കുവ അണ്ണന്‍ വരെ നിറഞ്ഞ് നില്‍ക്കുന്ന സിനിമ റിവ്യു ടീമിലേക്കാണ് ഇന്ന് ‘മാര്‍ക്കോ അണ്ണന്‍’ എത്തിയത്. ആദ്യം അലറി വിളിച്ച് തിയറ്ററുകളിലൂടെ നടന്നു. പിന്നെ ക്യാമറ കണ്ടപ്പോള്‍ ഒരു ഷോ കാണിക്കല്‍ . പിന്നെ ഒട്ടും താമസിച്ചില്ല മാര്‍ക്കോ സിനിമ ഡയലോഗും പറഞ്ഞ് ചാടി ഒരു കസേരയിലേയ്ക്ക് കയറുന്നു. പിന്നാലെ നടവും കുത്തി നിലത്തേക്ക്. അതോടെ ആ ഓവര്‍ ഷോ അവസാനിച്ചു.
അതേ സമയം ഇന്ത്യൻ സിനിമയെ തന്നെ ഞെട്ടിക്കുന്ന വയലൻസ് രംഗങ്ങളുമായി ഉണ്ണി മുകുന്ദൻ ചിത്രം ‘മാർക്കോ’ തിയറ്ററുകളിൽ. ആദ്യ ഷോ പൂർത്തിയാകുമ്പോൾ ഗംഭീര പ്രതികരണമാണ് സിനിമയ്ക്കു ലഭിക്കുന്നത്. മലയാള സിനിമ മാത്രല്ല, ഇന്ത്യൻ സിനിമ തന്നെ ഇന്നേ വരെ കാണാത്ത വയലൻസ് രംഗങ്ങളുമായാണ് മാർക്കോയുടെ വരവ്. ഉണ്ണി മുകുന്ദന്റെ സ്റ്റൈലിഷ് സ്വാഗും ത്രസിപ്പിക്കുന്ന ബിജിഎമ്മും സിനിമയുടെ പ്രധാന ആകർഷണമാണ്.