കഴിഞ്ഞ ദിവസമാണ് നടി മീന ഗണേഷ് അന്തരിച്ചത്. ഷൊർണൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും, നന്ദനം, കരുമാടിക്കുട്ടൻ തുടങ്ങിയ സിനിമകളിൽ ശ്രദ്ധേയ വേഷങ്ങൾ ചെയ്തു. എസ്എൽ പുരം സൂര്യ സോമ, കായംകുളം കേരള തിയറ്റേഴ്സ്, തൃശൂർ ചിന്മയി തുടങ്ങി കേരളത്തിലെ വിവിധ നാടക സമിതികളിൽ അഭിനയിച്ച് ഒട്ടേറെ അവാർഡുകൾ കരസ്ഥമാക്കിയിരുന്നു. സിനിമകളിൽ അവർ പകർന്നാടിയ വേഷങ്ങളിലൂടെ മലയാളികളുടെ ഹൃദയത്തിൽ പതിഞ്ഞിരുന്നു, ഇപ്പോഴിതാ സൈബറിടത്ത് വൈറല്‍ മീന ഗണേഷ് കലാഭവന്‍ മണിയെ പറ്റി പറഞ്ഞ വാക്കുകളാണ് . ‘അമ്മ’യിൽ നിന്നു ലഭിച്ചിരുന്ന ‘കൈനീട്ടം’ വലിയ ആശ്വാസമായിരുന്നുവെന്നും മണി പോയത് വലിയ കഷ്ടമായിപ്പോയെന്നും മണി ഉണ്ടായിരുന്നെങ്കിൽ എന്നെ സഹായിക്കുമായിരുന്നുവെന്നും മീന ഗണേഷ് പറയുന്നു.
മീന ഗണേഷിന്‍റെ വാക്കുകള്‍
‘അമ്മ’യുടെ പെൻഷൻ മാത്രമാണ് ഏക ആശ്രയം. ബാക്കി ആരും സഹായിക്കില്ല. ഞാൻ ആരോടും ആവശ്യപ്പെട്ടിട്ടും ഇല്ല. അറിഞ്ഞു തന്നാൽ വേണ്ടായെന്നും പറയില്ല.മണി നല്ല സഹകരണമായിരുന്നു. മണി പോയത് വലിയ കഷ്ടമായിപ്പോയി. അതെനിക്ക് വലിയ സങ്കടമായി. ദൈവത്തെ സാക്ഷിനിർത്തി ഞാൻ പറയുകയാണ്, മണി ഉണ്ടായിരുന്നെങ്കിൽ എന്നെ സഹായിക്കുമായിരുന്നു. അതു പോയില്ലേ! ഞങ്ങൾ ഒരു ഹോട്ടലിലാണ് താമസിക്കുക. ലൊക്കേഷനിൽ നിന്നു വണ്ടി വന്നാൽ മണി പറയും, അമ്മ എന്റെ കൂടെയാ വരുന്നെ എന്ന്. ഞങ്ങൾ പോകുന്നതും വരുന്നതും ഒക്കെ മണിയുടെ വണ്ടിയിലായിരുന്നു. എന്നെ അമ്മ എന്നേ വിളിച്ചിരുന്നുള്ളൂ. നല്ലവർക്ക് ആയുസ്സില്ല എന്നു പറയില്ലേ? മണി അങ്ങനെ പോയി. ഏഴു പടം ഞാൻ മണിയുടെ കൂടെ ചെയ്തിട്ടുണ്ട്. മണി ഒരു സീരിയൽ എടുക്കാൻ പോകുകയാണെന്നു പറഞ്ഞിരുന്നു. അതിൽ ഞാൻ വേണമെന്നു പറഞ്ഞു. അപ്പോഴേക്കും മണി പോയില്ലേ