തമ്പുരാന്മാരുടെ മാടമ്പിത്തരം കാണാന്‍ സാധിക്കാത്ത മേള, സംഘാടനം കൊണ്ടും പരിഗണന കൊണ്ടും ശ്രദ്ധേയമായ മേള.. ഐ.എഫ്.എഫ്.കെയുടെ വിജയത്തിന് പിന്നാലെ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ പ്രേംകുമാറിന് അഭിനന്ദന പ്രവാഹം. പോരായ്മകള്‍ പ്രതീക്ഷിച്ച് വിമര്‍ശിക്കാന്‍ കാത്തിരുന്ന താനടക്കമുള്ളവരെ പ്രേംകുമാര്‍ അദ്ഭുതപ്പെടുത്തിയെന്നും മുന്‍വര്‍ഷങ്ങളില്‍ നിന്നും മികച്ച അനുഭവമായി ഇത്തവണത്തെ ചലച്ചിത്രമേളയെന്നും സുധീഷ് പാറയില്‍ മുതുകാട് ഫെയ്സ്ബുക്കില്‍ കുറിച്ചു. കഴിഞ്ഞ 20 വര്‍ഷത്തില്‍ പ്രിയദര്‍ശനും കമലും രഞ്ജിത്തും ഇരുന്ന് തേഞ്ഞ കസേരയില്‍ പ്രേംകുമാര്‍ എന്ന 'ഹാസ്യ നടന്‍' ഇരിക്കാന്‍ തുടങ്ങിയിട്ട് മാസങ്ങളേ ആയുള്ളെന്നും എന്നാല്‍ ഏറ്റവും മികച്ച മേളയാണ് പൂര്‍ത്തിയായതെന്നും കുറിപ്പില്‍ പറയുന്നു. കുറിപ്പിന്‍റെ പൂര്‍ണരൂപം ഇങ്ങനെ..
അന്തർദേശീയ ചലച്ചിത്ര മേള IFFK തിരുവനന്തപുരത്ത് സമാപിച്ചു. കഴിഞ്ഞ രണ്ടു പതിറ്റാണ്ടിൽ പ്രിയദർശനും കമലും രഞ്ജിത്തും ഇരുന്നു തേഞ്ഞ കസേരയിൽ പ്രേംകുമാർ എന്ന ഹാസ്യ നടൻ ഇരിക്കാൻ തുടങ്ങിയിട്ട് മാസങ്ങൾ മാത്രമേ ആയിട്ടുള്ളൂ.. അതും രഞ്ജിത്തിൻ്റെ കൈയ്യിലിരുപ്പിൻ്റെ ബാക്കി പത്രം പോലെ വന്ന അവസരം. ഈ മേള ആരംഭിക്കുമ്പോൾ സ്വതവേ വിമർശന തൽപരനായ ഞാനടക്കം മേളയുടെ നടത്തിപ്പ് പരാജയത്തെ കുറിച്ച് ചിന്തിക്കുകയും ചർച്ച ചെയ്യുകയും ചെയ്തിരുന്നു. എന്നാൽ മുൻ വർഷങ്ങളിൽ നിന്നും മികച്ച ഒരു അനുഭവം ആണ് ഇത്തവണ iffk നൽകിയത് .
ഏറെ നല്ല സിനിമകൾ..കൂടെ രാജാവിനെ പോലെ എഴുന്നുള്ളുന്ന അക്കാദമി തമ്പുരാക്കന്മാർ ഇല്ലാതെ ഇരുന്ന മേള..ഓരോ ദിവസവും മൂന്നോ നാലോ തവണ ആൾക്കൂട്ടത്തിനു നടുവിലൂടെ കാറിൽ രാജകീയമായി വന്നിറങ്ങി ചുറ്റം പുച്ഛത്തോടെ നോക്കി, "രാജാവിന് എന്തിന് ക്യൂ.. വഴി മാറെടാ " എന്ന ഭാവത്തോടെ നടന്ന മേലാളന്മാർ ഇല്ലാതെ ഇരുന്ന മേള.
കഴിഞ്ഞ കുറെ നാളുകളിലായി ഓരോ ഫെസ്റ്റിവലും സംഘാടക സമിതിയുടെ പോരായ്മകളുടെ പേരിൽ അക്കാദമി ചെയർമാൻ വരെ സമാപന സമ്മേളനത്തിൽ കൂക്കിവിളികേട്ട മേളയുടെ ചരിത്രത്തിൽ യാതൊരു വിധ അസ്വാസ്ഥ്യങ്ങളും അസന്തുഷ്ടികളും ഇല്ലാതെ നടന്ന മേള..
മലയാളത്തിലെ പഴയ കാല നടികളെ ആദരിച്ച മേള. കെ പി റോസി എന്ന മലയാളത്തിൻ്റെ ആദ്യ നായികയ്ക്ക് സ്മരണ ഒരുക്കി തീർത്ത ഫെസ്റ്റിവൽ വിഡിയോ ഉണ്ടായ മേള. രക്തദാന ക്യാമ്പും അവയവ ദാന ക്യാമ്പും അടക്കം സാമൂഹ്യ സേവനപരതയിൽ ഊന്നിയ മേള. സിനിമ ആഗ്രഹിച്ചു വരുന്ന സിനിമ താരങ്ങളെ ആഗ്രഹിച്ചു വരുന്ന ഓരോ ഡെലിഗേറ്റിനും അഭിമാനം തോന്നിയ മേളയായിരുന്നു ഇന്ന് കൊടി ഇറങ്ങിയത്.
പ്രിയപ്പെട്ട പ്രേംകുമാർ...നിങ്ങളിലെ ഹാസ്യ താരത്തിന് അപ്പുറം മികച്ച ഒരു സംഘാടകൻ, അതും അവിടെ എത്തിയ ഓരോ മനുഷ്യനെയും വലിപ്പച്ചെറുപ്പം നോക്കാതെ പരിഗണിച്ച നായകൻ ആയിരുന്നു നിങ്ങള്‍. കൂടാതെ മൂപ്പിളമ തർക്കം കൂടാതെ അക്കാദമിയിലെ ഓരോ അംഗങ്ങളെയും സ്വാഗത സംഘത്തെയും വേണ്ടപോലെ ഉപയോഗിച്ച് നിങ്ങള്‍ നടത്തിയ ഈ മേള സംഘടനത്തിൻ്റെ മികവ് കൊണ്ട് ചരിത്രത്തിൻ്റെ ഭാഗമാണ്...
ഇനി പറയാൻ ഉള്ള ചില വിമർശനങ്ങൾ.