ചലച്ചിത്ര മേളയിൽ പല വേഷവിധാനങ്ങളോടെ എത്തുന്ന ആളുകളെ നമ്മള്‍ കണ്ടിട്ടുണ്ടെങ്കിലും, തീയേറ്ററിന് പുറത്ത് ശ്രദ്ധേയമായത് മുരളി എന്നൊരു നായയാണ്. എന്നാല്‍ മുരളി വെറുമൊരു നായയുമല്ല... ആരാണ് മുരളി ? കാണാം.
ആൾക്കൂട്ടങ്ങൾക്കിടയിലൂടെ മുരളി കുതറി നീങ്ങുകയാണ്. ഏതോ പേർഷ്യൻ ബ്രീഡ് ആണെന്ന് കരുതി അടുത്തേക്ക് എത്തിയപ്പോഴാണ് കാര്യം പിടികിട്ടിയത്. ഇത് നമ്മുടെ നാടൻ ഐറ്റം ആണ്..
മലയാളത്തില്‍ മോക്യുമെന്‍ററി വിഭാഗത്തില്‍ ഇപ്പോള്‍ പല പരീക്ഷണങ്ങളും നടക്കുന്നുണ്ടെങ്കിലും ഇത് പരീക്ഷണമല്ല. അറ്റന്‍ഷന്‍ പ്ലീസുമായി ഐഎഫ്എഫ്കെയില്‍ എത്തിയ സംവിധായകൻ ജിതിന്‍ ഐസക് തോമസാണ് പാത്തിന്റെയും സംവിധായകൻ. നായയും ജിതിന്റെ തന്നെ. എക്സ്പെരിമെന്‍റല്‍ സിനിമയായ പാത്തിൽ മുരളിയുടേത് ശ്രദ്ധേയമായ ഒരു കഥാപത്രമാണ്.