മലയാളത്തില്‍ സമീപകാലത്ത് ഏറ്റവും വലിയ പ്രീ റിലീസ് ഹൈപ്പോടെ എത്തിയ ചിത്രമാണ് മാര്‍ക്കോ. ഉണ്ണി മുകുന്ദന്‍ ടൈറ്റില്‍ കഥാപാത്രമായി എത്തിയിരിക്കുന്ന ചിത്രം തിയറ്ററുകളില്‍ വമ്പന്‍ വിജയമാണ് നേടിയിരുക്കുന്നത്. ഇപ്പോഴിതാ ചിത്രത്തെ പറ്റി കുറിപ്പിട്ടിരിക്കുകയാണ് സംവിധായകന്‍ സൈജു എസ് . ഉണ്ണിമുകുന്ദനെ നായകനാക്കി ഇര എന്ന ചിത്രം സംവിധാനം ചെയ്തയാളാണ് സൈജു. അന്ന് ചിത്രം തിയറ്ററില്‍ വര്‍ക്കായിട്ടും ബിസിനസ് നടക്കാന്‍ സ്ട്രഗിള്‍ ചെയ്തെന്നും അവിടെ നിന്ന് സൂപ്പർസ്റ്റാർ പടങ്ങളുടെ ഇനിഷ്യൽ കളക്ഷൻ നേടി ഉണ്ണിയിങ്ങനെ നെഞ്ചും വിരിച്ച് നിൽക്കുന്നത് കാണുമ്പോൾ അഭിമാനമുണ്ടെന്നും സൈജു കുറിക്കുന്നു.
‘മിഖായേൽ’ എന്ന സിനിമയിലെ വില്ലൻ കഥാപാത്രമായിരുന്നു ഉണ്ണി മുകുന്ദൻ ചെയ്ത മാർക്കോ. ഇതേ കഥാപാത്രത്തെ ആസ്പദമാക്കിയാണ് ഹനീഫ് അദേനി അഞ്ച് വർഷങ്ങൾക്കു ശേഷം മാർക്കോ എന്ന സിനിമയൊരുക്കിയത്.
കുറിപ്പ്
ഞങ്ങളുടെ "ഇര " എന്ന സിനിമയുടെ പ്രീ ബിസിനസ്സ് സംസാരിച്ചിരുന്ന സമയത്ത്, ഉണ്ണിയേയും ഞങ്ങളെയും ഒക്കെ വിഷമിപ്പിച്ച മറുപടികൾ ആയിരുന്നു കിട്ടി കൊണ്ടിരുന്നത്. പടം തിയ്യേറ്ററിൽ നല്ല രീതിയിൽ വർക്കായിട്ടും, മല്ലുസിംഗിന് ശേഷം അത്രയും ഇനിഷ്യലും കളക്ഷനും വന്നിട്ടും, നല്ലൊരു ബിസിനസ്സുമായി zee TV യിലേക്കെത്താൻ പിന്നെയും സ്ട്രഗ്ൾ ചെയ്യേണ്ടി വന്നു.... പക്ഷേ അവിടെ നിന്ന് സൂപ്പർസ്റ്റാർ പടങ്ങളുടെ ഇനിഷ്യൽ കളക്ഷൻ നേടി കൊണ്ട് ബോക്സോഫീസിൽ ഉണ്ണിയിങ്ങനെ നെഞ്ചും വിരിച്ച് നിൽക്കുന്നത് കാണുമ്പോൾ അഭിമാനം സന്തോഷം ഒരുപാട് സ്നേഹം മൈ ഡിയർ സൂപ്പർ സ്റ്റാർ