prithviraj-marco

ഉണ്ണി മുകുന്ദനെ നായകനാക്കി ഹനീഫ് അദേനി സംവിധാനം ചെയ്ത ചിത്രമായിരുന്നു മാർക്കോ. മോസ്റ്റ് വയലന്റ് ചിത്രമെന്ന പ്രത്യേകതയോടെ പുറത്തിറങ്ങിയ ചിത്രത്തിന് നേരെ ഏറെ വിമർശനങ്ങളും ഉയർന്നിരുന്നു. ഇപ്പോൾ ആ വിഷയത്തിൽ പ്രതികരിച്ചിരിക്കുകയാണ് നടന്‍ പൃഥ്വിരാജ്. മാർക്കോ പോലുള്ള ഒരു സിനിമയിൽ ആളുകൾക്ക് പ്രശ്‌നമുണ്ടാകുന്നതിനോട് താൻ വിയോജിക്കുന്നു എന്നാണ് പൃഥ്വിരാജ് പറയുന്നത്. ആ സിനിമയുടെ അണിയറപ്രവർത്തകർ ഒരിക്കലും പ്രേക്ഷകരെ വിഡ്ഢികളാക്കിയിട്ടില്ല. അവർ ആദ്യം മുതൽക്കേ മോസ്റ്റ് വയലന്റ് മൂവി എന്ന രീതിയിലാണ് ആ സിനിമയെ മാർക്കറ്റ് ചെയ്തത്. എന്നിട്ടും എ സിനിമ പോയി കാണുകയും അതിനെക്കുറിച്ച് പരാതി പറയുകയും ചെയ്യുന്നതിൽ എന്താണ് കാര്യം എന്ന് പൃഥ്വിരാജ് ചോദിച്ചു.

marco-uncut-version

മലയാള സിനിമകളിലെ വയലന്‍റ് രംഗങ്ങളും അവയെ അവതരിപ്പിക്കുന്ന രീതിയും സമൂഹത്തെ തെറ്റായി സ്വാധീനിക്കുന്നു എന്ന തരത്തിൽ ചർച്ചകൾ സോഷ്യൽ മീഡിയയിൽ നടന്നിരുന്നു. അതേ സമയം പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന എമ്പുരാന്‍ മാര്‍ച്ച് 27ന് ആഗോള റിലീസായി എത്തും. ചിത്രത്തിന്റെ അഡ്വാന്‍സ് ടിക്കറ്റ് ബുക്കിംഗ് റെക്കോഡുകള്‍ ഭേദിച്ച് മുന്നേറുകയാണ്.

ENGLISH SUMMARY:

Prithviraj has responded to the criticisms regarding the film Marko, which was directed by Haneef Adeni and starred Unni Mukundan. The film was marketed as the "most violent movie," and it faced significant criticism upon release. Prithviraj expressed his disagreement with the issues people had with the movie, stating that the filmmakers never intended to mislead the audience.