ഉണ്ണി മുകുന്ദന്‍റെ പുതിയ ചിത്രം ‘മാര്‍ക്കോ’യാണ് സമൂഹമാധ്യമത്തിലെ ട്രെന്‍ഡിങ് വിശേഷം. ചിത്രം കെ.ജി.എഫിനെക്കാള്‍ പൊളിയെന്നാണ് പലരും കുറിച്ചത്. രണ്ട് ദിവസംകൊണ്ട് 25 കോടിയിലേറെ ചിത്രം നേടി എന്ന റിപ്പോര്‍ട്ടുകളും എത്തുന്നുണ്ട്. അതിനിടെ സൈബറിടത്ത് ഉണ്ണി മുകുന്ദനെ കുറിച്ചുള്ള ഒരു കുറിപ്പ് വൈറലാകുകയാണ്.
ലുക്കും മസിലുമൊക്കെ വച്ച് സങ്കൽപ്പത്തിലുള്ള ഒരു മാസ് ഹീറോയ്ക്ക് വേണ്ട എല്ലാം ഒത്തിണങ്ങിയ ഒരാൾ. എന്നിട്ടും നല്ല അവസരങ്ങള്‍ ഉണ്ണി മുകുന്ദന് ലഭിച്ചില്ല. തെലുങ്കിലായിരുന്നുവെങ്കില്‍ സൂപ്പർ സ്റ്റാറായി മാറാനുള്ള കഴിവും, ലുക്കും ഉണ്ണിക്കുണ്ട്. താരത്തെ ഏറ്റവും നന്നായി ഉപയോഗപ്പെടുത്തിയ ഒരു ചിത്രം മാര്‍ക്കോ ആണ് എന്നാണ് കുറിപ്പില്‍ പറയുന്നത്.
ALSO READ: ‘മാര്‍ക്കോ’ കെജിഎഫിനും മേലെ; ഫാന്‍ ക്ലബ് ഉണ്ടാക്കുമെന്ന് ഉണ്ണി ആരാധകന്‍
കുറിപ്പിന്‍റെ പൂര്‍ണരൂപം;
പലപ്പോഴും ഉണ്ണി മുകുന്ദൻ എന്ന നടന്‍റെ കാര്യത്തിൽ തോന്നിയിട്ടുള്ള കാര്യമാണ്, അങ്ങേർക്ക് പറ്റിയ പടങ്ങൾ അങ്ങേരെ വച്ച് ആരും ചെയ്യുന്നില്ലല്ലോ എന്ന കാര്യം. മലയാളത്തിൽ ഏതൊരു നടനെ എടുത്താലും ആക്ഷൻ രംഗങ്ങൾ കൈകാര്യം ചെയ്യാൻ ഉണ്ണിയെക്കാൾ നല്ല ഓപ്ക്ഷൻ മറ്റൊരാൾ ഉണ്ട് എന്ന് ഇതുവരെ തോന്നിയിട്ടില്ല. പുള്ളിയുടെ ലുക്ക്, മസിൽസ് ഒക്കെ വച്ച് സങ്കൽപ്പത്തിലുള്ള ഒരു മാസ് ഹീറോയ്ക്ക് വേണ്ട എല്ലാം ഒത്തിണങ്ങിയ ഒരാൾ. എന്നിട്ടും അയാളുടെ ലെവലിന് പറ്റിയ പെട ഐറ്റമിറക്കാൻ മലയാളത്തിൽ ഒരു സംവിധായകനുമില്ലല്ലോ എന്നാലോചിച്ചിട്ടുണ്ട്. ഇയാൾ വല്ല തെലുങ്ക് ഇൻഡസ്ട്രിയിലുമായിരുന്നേൽ അവിടുത്തെ സൂപ്പർ സ്റ്റാർ ആയി മാറാനുള്ള കഴിവും, ലുക്കും ഈ പുള്ളിക്കുണ്ട്.
ഇന്നലെ FDFS മാർക്കോ കണ്ടപ്പോളാണ് ഉണ്ണി എന്ന താരത്തിനെ ആദ്യമായി ഉപയോഗപ്പെടുത്തിയ ഒരു മലയാളം സിനിമ കാണാൻ കഴിഞ്ഞത്.
പാൻ ഇന്ത്യൻ എന്ന് പറഞ്ഞ് ഓരോരോ ഐറ്റങ്ങൾ ഇറക്കി വിടുന്ന ടീംസ് മാർക്കോയുടെ ടീംസിനെ കണ്ട് പഠിക്കണം. പാൻ ഇന്ത്യൻ റീച്ച് എന്താണെന്ന് മാർക്കോ വരും ദിവസങ്ങളിൽ കാണിച്ച് തരും.
Unni Mukundan Rise As a Mass Hero. സിനിമയിൽ വന്നിട്ട് ഇത്രയും കാലമായിട്ടും തന്‍റെ ലെവലിനൊത്ത ഒരു പടം കിട്ടാൻ അയാൾ തന്‍റെ മുപ്പത്തി ഏഴാം വയസ്സുവരെ കാത്തു നിന്നു. മലയാളം ഫിലിം ഇൻഡസ്ട്രിയിൽ ധൈര്യമായി എത്ര ബഡ്ജറ്റ് മുടക്കിയും മാസ് പടങ്ങൾ എടുക്കാൻ എല്ലാ സംവിധായകർക്കും ഒരു പ്രചോദനമാണ് മാർക്കോ. ആക്ഷൻ ഹീറോ എന്ന പരിവേഷത്തിലല്ലാതെ ഉണ്ണിയുടെ ഇഷ്ട്ട കഥാപാത്രമാണ് KL 10ലെ അഹമ്മദ് എന്ന റോൾ. ഇനി അയാൾ ആക്ഷൻ ഹീറോ ആയി തന്നെ തിളങ്ങട്ടെ. " ഒറ്റക്ക് വഴി വെട്ടി വന്നവനാടാ"
ALSO READ: ‘അന്ന് ഉണ്ണി ഒരുപാട് സ്ട്രഗിള്‍ ചെയ്തു, ഇന്ന് സ്റ്റാറില്‍ നിന്ന് സൂപ്പര്‍ സ്റ്റാറിലേക്ക്’; കുറിപ്പ്
ഇന്ത്യന്‍ സിനിമ ഇന്നേവരെ കാണാത്ത വലയന്‍സ് രംഗങ്ങളുമായാണ് ‘മാര്‍ക്കോ’യുടെ വരവെന്ന അണിയറപ്രവര്‍ത്തകരുടെ പ്രഖ്യാപനം അതേപടി സ്ക്രീനില്‍ പ്രതിഫലിച്ചിട്ടുണ്ടെന്നാണ് ചിത്രം കണ്ടവരുടെ നിലപാട്. ഉണ്ണി മുകുന്ദന്റെ സ്റ്റൈലിഷ് സ്വാഗും ത്രസിപ്പിക്കുന്ന ബിജിഎമ്മും സിനിമയുടെ പ്രധാന ആകർഷണമാണ്. ഉണ്ണി മുകുന്ദനോടൊപ്പം സിദ്ദീഖ്, ജഗദീഷ്, ആൻസൺ പോൾ തുടങ്ങി ഒട്ടേറെ താരങ്ങളും ചിത്രത്തിലുണ്ട്. 'മിഖായേൽ' എന്ന ചിത്രത്തിന്‍റെ സ്പിൻ ഓഫായെത്തുന്ന ‘മാർക്കോ’ ക്യൂബ്സ് എന്‍റർടെയ്ൻമെന്‍റ്സിന്‍റെ ആദ്യ നിർമ്മാണ സംരംഭമാണ്.