ക്രിസ്മസിനു ആവേശം നിറച്ച് ബറോസ് തീയേറ്ററുകളിൽ. മലയാളികളുടെ പ്രിയ നടൻ മോഹൻലാലിന്‍റെ ആദ്യ സംവിധാന സംരംഭത്തെ ആരാധകർ ആവേശത്തോടെയാണ് സ്വീകരിച്ചത്. ആട്ടവും പാട്ടുമായാണ് ആദ്യ ഷോ തുടങ്ങിയത്.
നാലു പതിറ്റാണ്ടിലേറെ നീണ്ട മോഹൻലാലിന്‍റെ അഭിനയ ജീവിതത്തിലെ ആദ്യ സംവിധാന സംരംഭം കാണാൻ ഷോ തുടങ്ങും മുൻപേ ആരാധകരെ കൊണ്ട് തീയേറ്റർ മുറ്റം നിറഞ്ഞിരുന്നു. ബാൻഡും, പാട്ടും, മുദ്രാവാക്യം വിളികളുമായാണ് തീയേറ്ററിലേക്ക് കയറിയത്. രണ്ടര മണിക്കൂർ നീണ്ട ഷോ കണ്ടിറങ്ങിയ ആരാധകർ ആവേശത്തോടെയാണ് പ്രതികരിച്ചത്
നിധി കാക്കുന്ന ഭൂതത്തിന്‍റെ കഥയാണ് ബറോസ്. രാജ്യത്തെ ആദ്യ ത്രീഡി ചിത്രമായ മൈ ഡിയർ കുട്ടിച്ചാത്തൻ സംവിധാനം ചെയ്ത ജിജോയുടെ തിരക്കഥയിലാണ് ചിത്രം ഒരുങ്ങിയത്. വാസ്കോഡ ഗാമയുടെ നിധി കാക്കുന്ന ബറോസ് എന്ന ഭൂതമായാണ് മോഹൻലാൽ വേഷമിടുന്നത്. ആന്‍റണി പെരുമ്പാവൂർ നിർമിക്കുന്ന ചിത്രത്തിന്‍റെ ചായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് സന്തോഷ് ശിവനാണ്