പുഷ്പ 2 സിനിമയുടെ പ്രീമിയർ ഷോക്കിടെ ആരാധിക മരിച്ച കേസിൽ സൂപ്പർ സ്റ്റാർ അല്ലു അർജുനെ രണ്ടാമതും ചോദ്യം ചെയ്തതിനു പിറകെ തെലങ്കാന സർക്കാരും സിനിമാ പ്രവർത്തകരും തമ്മിലുള്ള തർക്കത്തിൽ മഞ്ഞുരുക്കത്തിനു വഴി തെളിയുന്നു. നാളെ മെഗാ സ്റ്റാർ ചിരഞ്ജീവിയുടെ നേതൃത്വത്തിൽ സിനിമാ പ്രവർത്തകർ മുഖ്യമന്ത്രി രേവന്ത് റെഡ്ഢിയെ കണ്ടു ചർച്ച നടത്തും.
രാവിലെ 10ന് ഹൈദരാബാദിലെ പൊലീസ് കമാൻഡ് ആൻഡ് കണ്ട്രോൾ സെന്ററിൽ ആണ് കൂടിക്കാഴ്ച. അല്ലു അർജുന്റെ അച്ഛൻ അല്ലു അരവിന്ദും താരങ്ങൾക്കും പുറമെ തെലുങ്ക് സിനിമയിലെ നിർമാതാക്കളും വിതരണക്കാരും പ്രതിനിധി സംഘത്തിലുണ്ട്. സന്ധ്യ തിയേറ്റർ അപകടത്തിൽ യുവതി മരിച്ചതിനു പിന്നാലെ സിനിമകളുടെ ബെനിഫിറ്റ്, പ്രീമിയർ ഷോകൾ സർക്കാർ നിരോധിച്ചിരുന്നു. കൂടാതെ നികുതി സബ്‌സിഡി നിർത്തലാക്കുകയും ചെയ്ടിരുന്നു.ഇത് സിനിമാ വ്യവസായത്തെ പ്രതികൂലമായി ബാധിക്കും.