ബോളിവുഡ് സംവിധായകൻ ഇംതിയാസ് അലി ഫഹദ് ഫാസിലിനെ നായകനാക്കി സിനിമ ചെയ്യുന്നു. ദ ഇഡിയറ്റ് ഓഫ് ഇസ്താംബുൾ എന്ന് പേരിട്ടിരിക്കുന്ന ചിത്രം ഫാഫയുടെ ബോളിവുഡിലേക്കുള്ള നായക അരങ്ങേറ്റമാണ്.  സിനിമയുടെ ഷൂട്ടിങ് 2025ല്‍ ആരംഭിക്കും. 

പരിണീതി ചൊപ്രയും ദിൽജിത്ത് ദോസഞ്ചും അഭിനയിച്ച അമർസിങ് ചംകീലയാണ് ഇംതിയാസ് അലിയുടെ അവസാന ചിത്രം. ഫഹദ് ഫാസിൽ ആ സിനിമയിൽ ഒരു വേഷം ചെയ്തിരുന്നു. ഹോളിവുഡ് റിപ്പോർട്ടറിന് നൽകിയ അഭിമുഖത്തിലാണ് ഇംതിയാസ് അലി ഫാഫയുമൊത്തുള്ള ചിത്രത്തെക്കുറിച്ചുള്ള വിവരങ്ങൾ പറഞ്ഞത്.

'ഞാൻ ഒരു സിനിമ നിർമിക്കാൻ ശ്രമിക്കുകയാണ്, അടുത്ത സിനിമയാകുമോ അതിനടുത്ത സിനിമയാണോ എന്ന് കൃത്യമായി പറനാനാകില്ല. ഇഡിയറ്റ് ഓഫ് ഇസ്താംബുൾ എന്ന പേരിലാണ് സിനിമ നിർമിക്കുന്നത്' – ഇങ്ങനെയായിരുന്നു ഇംതിയാസ് അലിയുടെ പ്രതികരണം. 

ബുൾബുൾ, ഭൂൽ ഭുലയ്യ ത്രീ എന്നീ സിനിമകളിൽ അഭിനയിച്ച തൃപ്തി ദിമ്രിയായിരിക്കും ഫഹദിന്റെ നായികയെന്നും റിപ്പോർട്ടുകളുണ്ട്. ബോളിവുഡിലെ ഫാഫാ മാജിക്ക് കാണാന്‍ കാത്തിരിക്കുകയാണ് ആരാധകർ. 

ENGLISH SUMMARY:

The Idiot of Istanbul: Imtiaz Ali confirms his next with Fahadh Faasil