സിനിമാ ജീവിതത്തിന്റെ ഒരു ഘട്ടത്തില്‍ താന്‍ സിനിമ ഉപേക്ഷിക്കാന്‍ തീരുമാനിച്ചിരുന്നെന്നു നടന്‍ മോഹന്‍ലാല്‍. അഭിനയവും യാത്രയോടുള്ള അഭിനിവേശവും ബാലന്‍സ് ചെയ്യുന്ന വ്യക്തിയാണ് തന്റെ മകന്‍ പ്രണവ്. ആ പ്രായത്തില്‍ തനിക്കും അവനെപ്പോലെ യാത്രകള്‍ ചെയ്യാന്‍ തോന്നിയിട്ടുണ്ട്.
ആറാം ക്ലാസിൽ പഠിക്കുമ്പോൾ പ്രണവ് സ്കൂളിൽ മികച്ച നടനുള്ള അവാർഡ് നേടി. അവന് അവന്റേതായ തത്വങ്ങളുണ്ട്. ധാരാളം സിനിമകൾ ചെയ്യാൻ ആഗ്രഹമില്ല. ഇടയ്ക്കിടെ യാത്രകളില്‍ മുഴുകാനും സിനിമകൾ ചെയ്യുകയുമാണ് അവന്റെ രീതി. അത് അവന്റെ ഇഷ്ടമാണ്. ഞങ്ങൾക്ക് അതിൽ ഒരു പ്രശ്നവുമില്ല - അവൻ ജീവിതം ആസ്വദിക്കട്ടെ.
സിനിമയെന്ന തന്റെ സ്വപ്നം പങ്കുവെച്ചപ്പോൾ എന്റെ അച്ഛൻ എന്നോട് പറഞ്ഞത് ആദ്യം വിദ്യാഭ്യാസം പൂർത്തിയാക്കാനായിരുന്നു. പിന്നെ നീ ആഗ്രഹിക്കുന്നതെന്തും ചെയ്യുക. നമ്മുടെ കുട്ടികളെ നമ്മൾ എന്തിന് നിയന്ത്രിക്കണം? പ്രണവിന്റെ പ്രായത്തിൽ, സിനിമ ഉപേക്ഷിച്ച് ലോകം ചുറ്റി സഞ്ചരിക്കാൻ ഞാൻ ആഗ്രഹിച്ചു. എന്റെ സ്വപ്നങ്ങള്‍ അവനിലൂടെ സാക്ഷാത്കരിക്കാൻ കഴിഞ്ഞതിൽ ഞാൻ സന്തുഷ്ടനാണ്," – ലാല്‍ പറഞ്ഞു. സുഹാസിനി മണിരത്നവുമായുള്ള ഒരു സംഭാഷണത്തിനിടെയായിരുന്നു മോഹൻലാൽ ഇക്കാര്യങ്ങള്‍ പങ്കുവച്ചത്.