സീരിയൽ ചിത്രീകരണത്തിനിടെ നടിയോട് ലൈംഗിക അതിക്രമം നടത്തിയതിന് രണ്ട് നടന്‍മാർക്കെതിരെ കേസെടുത്ത സംഭവത്തില്‍ പ്രതികരണവുമായി നടി ഗൗരി ഉണ്ണിമായ. പരാതി നല്‍കിയ നടി ഗൗരിയാണെന്നു പ്രചരിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് നടിയുടെ വിശദീകരണം.
നടന്‍മാര്‍ക്കെതിരെ പരാതി നല്‍കിയ നടി താനല്ലെന്നു ഗൗരി പറയുന്നു. ഒരു യാത്ര പോയതുകൊണ്ടാണ് കഴിഞ്ഞ കുറച്ചു എപ്പിസോഡുകളിൽ കാണാതിരുന്നതെന്നും തെറ്റായ വാർത്തകൾ പ്രചരിപ്പിക്കരുതെന്നും ഗൗരി ആവശ്യപ്പെട്ടു.
Read Also: ലൈംഗികാതിക്രമ കേസ്; പിന്നാലെ സൈബറാക്രമണം; ശ്രീകുമാറിന് പിന്തുണയുമായി സ്നേഹ
കഴിഞ്ഞ ദിവസം ഒരു വാർത്ത പ്രചരിച്ചിരുന്നു. അതുമായി ബന്ധപ്പെട്ട് കുറെ പേർ എന്നെ വിളിച്ചു. പലയിടത്തും എനിക്കെതിരെ ഹേറ്റ് പ്രചരിക്കുന്നുണ്ട്. എനിക്ക് വ്യക്തമായി പറയണം. എനിക്ക് ആ കേസുമായി യാതൊരു ബന്ധവുമില്ല. പലരും എന്നോടും ചോദിക്കുന്നുണ്ട്, എന്താണ് ഞാൻ എപ്പിസോഡിൽ ഇല്ലാത്തത്, എന്താണ് കാരണം എന്നൊക്കെ. അതിന് കാരണം മറ്റൊന്നുമല്ല. ഞാനൊരു ട്രിപ് പോയിരിക്കുകയായിരുന്നു.
ഷിംലയ്ക്കു പോയി തിരിച്ചു വന്നതേയുള്ളൂ. വന്ന ഉടനെ ഞാൻ സീരിയലിൽ റിജോയിൻ ചെയ്തു. 24 വരെയുള്ള എപ്പിസോഡുകളിൽ ഞാൻ ഭാഗവുമാണ്. അവർ സംപ്രേഷണം ചെയ്യുന്നുണ്ടെങ്കിൽ ഇനിയുള്ള എപ്പിസോഡുകളിൽ ഞാനുണ്ടാകും. അതാണ് സംഭവം. ഈ വാർത്തകളിൽ പറയുന്ന നടി ഞാനല്ല. അനാവശ്യ വിവാദങ്ങൾ പരത്തരുത് എന്ന് ഞാൻ അഭ്യർഥിക്കുകയാണ്. " താരം തന്റെ സോഷ്യല്‍മീഡിയ പേജില്‍ വിശദീകരിച്ചു.
നടന്മാരായ ബിജു സോപാനത്തിനും എസ്പി ശ്രീകുമാറിനുനെതിരെയാണ് കൊച്ചി തൃക്കാക്കര പൊലീസ് കേസെടുത്തത്. കൊച്ചിയിലെ സീരിയൽ ചിത്രീകരണത്തിനിടെ അതിക്രമം കാട്ടിയെന്നാണ് പരാതി. തൃക്കാക്കര പൊലീസ് രജിസ്റ്റർ ചെയ്ത കേസ് പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറി.