പീഡനശ്രമം ചെറുത്ത എട്ടു വയസ്സുകാരിയെ കല്ലുകൊണ്ട് തലയ്ക്കടിച്ചു കൊന്ന് മൃതദേഹം ചാക്കിലാക്കി സ്കൂളിനു മുന്നില്‍ കൊണ്ടിട്ട അയല്‍വാസി പൊലീസ് പിടിയിലായി. മൃതദേഹം അര്‍ധനഗ്മായിരുന്നുവെന്ന് പൊലീസ്. സിസിടിവി കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറഞ്ഞത്.
പൊലീസിനെ കണ്ട് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ പ്രതി പൊലീസുകാര്‍ക്കു നേരെ വെടിയുതിര്‍ത്തു. ഇതോടെ പൊലീസും തിരിച്ച് വെടിവച്ചു. ബലാത്സംഗം, കൊലപാതകം എന്നീ വകുപ്പുകള്‍ ചുമത്തിയാണ് പൊലീസ് കേസ് രജിസ്റ്റര്‍ െചയ്തിരിക്കുന്നത്. വാരണാസിയിലെ സുജാബാദിലാണ് സംഭവം.
ബഹദുര്‍പുര്‍ പ്രൈമറി സ്കൂള്‍ പരിസരത്ത് ഒരു ചാക്കുകെട്ട് കിടക്കുന്നത് കണ്ട് സംശയം തോന്നി നാട്ടുകാര്‍ കൂടി. ചാക്കുകെട്ടിനുള്ളില്‍ നിന്ന് രക്തം വരുന്നത് കണ്ടതോടെ പൊലീസിനെ ഇവര്‍ വിവരം അറിയിക്കുകയായിരുന്നു. കുട്ടിയുടെ ശരീരി നിറയെ മുറിവും ചതവേറ്റ പാടുകളുമാണ്.
സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയില്‍ പ്രതി പെണ്‍കുട്ടിയുടെ അയല്‍വാസിയായ ഇര്‍ഷാദ് ആണെന്ന് പൊലീസ് കണ്ടെത്തി. ഇയാള്‍ പെണ്‍കുട്ടിയെ വലിച്ചിഴച്ച് ഇയാളുടെ വീട്ടിനുള്ളിലേക്ക് കൊണ്ടുപോകുന്നതും കുറച്ചുസമയത്തിനു ശേഷം ഒരു ചാക്കുകെട്ടുമായി വീട്ടിനുള്ളില്‍ നിന്ന് ഇറങ്ങിവരുന്നതുമായിരുന്നു സിസിടിവിയിലുണ്ടായിരുന്നത്.
ശാരീരമായി വെല്ലുവിളി നേരിടുന്ന ഒരു ഓട്ടോ ഡ്രൈവറുടെ മകളാണ് കൊല്ലപ്പെട്ട പെണ്‍കുട്ടി. വൈകുന്നേരം ആറരയോടെ തൊട്ടടുത്തുള്ള കടയിലേക്ക് കൊതുകുതിരി പെണ്‍കുട്ടി പോയിരുന്നു. ഈ സമയത്താണ് ഇര്‍ഷാദ് പെണ്‍കുട്ടിയോട് അതിക്രമം കാട്ടിയത്. കുട്ടിയെ കാണാതായതോടെ വീട്ടുകാര്‍ തിരച്ചില്‍ തുടങ്ങി. പിന്നീടാണ് പൊലീസില്‍ പരാതിപ്പെട്ടത്.