honey-rose

TOPICS COVERED

നിരവധി ആരാധകരുള്ള സിനിമാ താരമാണ് ഹണിറോസ്. ഉദ്ഘാടനവേദികളിലെ സ്ഥിരം സാന്നിധ്യമായ ഹണിയെ അറിയാത്തവരായി ആരും തന്നെയില്ല. ഇപ്പോഴിതാ തന്നെ കാണാനെത്തിയ ആരാധകര്‍ക്ക് വേണ്ടി പാട്ടുപാടി നൃത്തം ചെയ്തിരിക്കുകയാണ് താരം. 

ബോംബെ സിനിമയിലെ പ്രശസ്തമായ ‘അന്ത അറബിക്കടലോരം’ എന്ന ഗാനത്തിന് ചുവടു വച്ച താരത്തോട് തങ്ങള്‍ക്കായി ഒരു പാട്ട് കൂടി പാടാമോയെന്ന് ആരാധകര്‍ ആവശ്യപ്പെടുകയായിരുന്നു. ഒരു ഉദ്ഘാടന ചടങ്ങിനിടെയായിരുന്നു സംഭവം.  ചെറിയ ചമ്മല്‍ ഉണ്ടായിരുന്നെങ്കിലും ആരാധകരുടെ ആവശ്യത്തെ ഹണി അംഗീകരിച്ചു. അഭ്യർഥന പ്രകാരം ഒരു ക്രിസ്മസ് ഗാനം കൂടി പാടിയാണ് താരം വേദി വിട്ടത്.

ആരാധകരെ അഭിസംബോധന ചെയ്യുന്നതിനിടെയാണ് ഒരു പാട്ട് പാടാമോ എന്ന ചോദ്യം ആള്‍ക്കൂട്ടത്തില്‍ നിന്ന് ഉയരുന്നത്. മൈക്കിലൂടെ തന്റെ ശബ്ദം കേൾക്കുമ്പോൾ തനിക്കു തന്നെ വളരെ ചമ്മലാണെന്നായിരുന്നു താരത്തിന്റെ ആദ്യ പ്രതികരണം. സമൂഹമാധ്യമങ്ങൾ ഇത്രയും സജീവമാകുന്നതിന് മുൻപ് ഒരു പരിപാടിയിൽ പാടിയിട്ടുണ്ടെന്നും അന്ന് അവിടെ കൂടെ നിന്നവർ ഭയങ്കര ചിരിയായിരുന്നു എന്നും താരം പറഞ്ഞു.‌

ആദ്യം പാടാൻ വിസമ്മതിച്ചെങ്കിലും, പിന്നീട്  ജിംഗിൾ ബെൽസ് എന്ന ഗാനം ഹണി ആരാധകർക്കായി ആലപിക്കുകയായിരുന്നു. പാട്ടിനു ശേഷം ‘എല്ലാവരും ഓകെ അല്ലേ, ആർക്കും കുഴപ്പമൊന്നും ഇല്ലല്ലോ അല്ലേ,’ എന്നായിരുന്നു താരത്തിന്‍റെ പ്രതികരണം.

ENGLISH SUMMARY:

Actress Honey Rose surprises fans by singing a song