arathi-robin

റിയാലിറ്റി ഷോയിലൂടെ ശ്രദ്ധേയനായ ആളാണ് ഡോ. റോബിന്‍ രാധാകൃഷ്ണന്‍. റോബിന്‍റെയും ആരതി പൊടിയുടെയും വിവാഹവാര്‍ത്തകള്‍ സാമൂഹ്യമാധ്യമങ്ങളിലെ സ്ഥിരം ചര്‍ച്ചയായിരുന്നു. ഇപ്പോഴിതാ ഇരുവരുടെയും വിവാഹ തീയതി നിശ്ചയിച്ചിരിക്കുകയാണ്. ഇരുവരും ഒന്നിച്ചാണ് ഇക്കാര്യം വ്യക്തമാക്കിയത്. 

‘‘തെറ്റു പറ്റിയെന്ന് അറിയുമ്പോൾ അത് അംഗീകരിച്ച് മാറാൻ അദ്ദേഹം തയാറാണ്. എനിക്കു വേണ്ടി ഒരുപാട് മാറിയ പോലെ തോന്നിയിട്ടുണ്ട്. എനിക്ക് പണ്ടത്തെക്കാൾ ഇഷ്ടം ഇപ്പോഴാണ്,’’ ആരതി വെളിപ്പെടുത്തി. ആരതിയുടെ വാക്കുകളെ റോബിനും അംഗീകരിച്ചു. ‘മുൻപ് ഞാൻ വളരെ അഗ്രസീവ് ആയിരുന്നു. അലറി വിളിക്കുമായിരുന്നു. ഇപ്പോൾ കുറച്ചു' എന്നാണ് റോബിന്‍ പറയുന്നത്. 

ബേക്കൽ ബീച്ച് കാർണിവലിന്റെ ഇടയിലെ പരിപാടിക്കിടെയാണ് വിവാഹ തീയതി പ്രഖ്യാപിച്ചത്. 2025 ഫെബ്രുവരി 16നാണ് ഇരുവരുടെയും വിവാഹം. ഒരു യുട്യൂബ് ചാനലിൽ റോബിന്റെ അഭിമുഖം എടുക്കാൻ എത്തിയപ്പോഴാണ് ആരതിയും റോബിനും പരിചയപ്പെടുന്നത്. ഈ പരിചയം പിന്നീട് സൗഹൃദത്തിലേക്കും പ്രണയത്തിലേക്കും വഴിമാറുകയായിരുന്നു.

എന്നാല്‍ ഇരുവരും തമ്മില്‍ പിരിഞ്ഞെന്ന അഭ്യൂഹങ്ങള്‍ക്കിടയിലാണ് ഇരുവരും വിവാഹ തീയതി പ്രഖ്യാപിച്ചത്. നിശ്ചയം കഴിഞ്ഞതിന്‍റെ ഒന്നാം വാർ‌ഷികത്തിൽ വിവാഹം ഉടനെ ഉണ്ടാകുമെന്ന് റോബിൻ പറഞ്ഞിരുന്നു. അതിനു പിന്നാലെ ജൂൺ 26നാകും വിവാഹമെന്നും റോബിൻ വെളിപ്പെടുത്തി. എന്നാൽ, ആ തീയതിയിൽ വിവാഹം നടന്നില്ല. വിവാഹ നിശ്ചയം കഴിഞ്ഞ് രണ്ട് വര്‍ഷത്തോളമായിട്ടും ഇരുവരും വിവാഹിതരാകാത്തതാണ് അഭ്യൂഹത്തിന് വഴിവെച്ചത്. 2023 ഫെബ്രുവരി മാസത്തിലാണ് റോബിൻ രാധാകൃഷ്ണൻ, ആരതി പൊടി വിവാഹനിശ്ചയം നടന്നത്.

ENGLISH SUMMARY:

Robin and Aarthy Announce Their Wedding Date