കേന്ദ്രമന്ത്രി സുരേഷ് ഗോപി വീണ്ടും സിനിമ ക്യാമറയ്ക്ക് മുന്നിൽ. കേന്ദ്രമന്ത്രിയായ ശേഷമുള്ള സുരേഷ് ഗോപിയുടെ ആദ്യ സിനിമയുടെ ചിത്രീകരണം തിരുവനന്തപുരത്ത് തുടങ്ങി. ഒറ്റക്കൊമ്പൻ എന്ന സിനിമയിലൂടെയാണ് സുരേഷ് ഗോപി ഇടവേളയ്ക്കുശേഷം നായകനാകുന്നത്.
ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ അനുമതിയോടെയാണ് അഭിനയത്തിലേക്ക് വീണ്ടും വരുന്നത്. പൂജപ്പുര സെൻട്രൽ ജയിലിൽ ആയിരുന്നു ചിത്രീകരണം. ഔദ്യോഗിക വാഹനത്തിലെത്തിയ സുരേഷ് ഗോപി ഉച്ചയോടെ നായക കഥാപാത്രമായ കടുവാക്കുന്നേൽ കുറുവാച്ചന്റെ വേഷത്തിലേക്ക് മാറി.
ഒരാഴ്ചയോളം പൂജപ്പുര സെൻട്രൽ ജയിലിൽ ചിത്രീകരണം തുടരും. നാലുമാസംകൊണ്ട് നൂറു ദിവസം നീണ്ടുനിൽക്കുന്ന ഷെഡ്യൂൾ ആണ് തയ്യാറാക്കിയിരിക്കുന്നത്.