നല്ല പൊക്കമുള്ള സ്ത്രീകളോട് പുരുഷൻമാർക്ക് ആകർഷണം കൂടുതലാണെന്ന് കണ്ടന്റ് ക്രിയേറ്റര്‍ ഡോണ റിച്ച്. ആറടി ഒരിഞ്ചാണ് അവരുടെ ഉയരം. ഈ സാധ്യത മുന്നില്‍ക്കണ്ട് ഓൺലൈൻ പ്ലാറ്റ്ഫോം തുടങ്ങി കോടികള്‍ കൊയ്യുകയാണ് 36കാരിയായ ഡോണ.
ഡോണ അടുത്തിടെ ഇൻസ്റ്റഗ്രാമിൽ ഒരു പോഡ്‌കാസ്റ്റ് പങ്കിട്ടു. ഉയരം കുറഞ്ഞ പുരുഷന്‍മാര്‍, നല്ല ഉയരമുള്ള സ്ത്രീകളിലേക്ക് ആകർഷിക്കപ്പെടുന്നുണ്ടെന്നും അതിനുവേണ്ടി ലക്ഷക്കണക്കിന് രൂപ ചെലവഴിക്കാന്‍ അവർ തയാറാണെന്നുമാണ് ഡോണയുടെ അവകാശവാദം. ഇതുമായി ബന്ധപ്പെട്ട കണ്ടന്റുകളിൽ നിന്ന് താന്‍ 6 കോടി രൂപ സമ്പാദിച്ചെന്ന് ഡോണ പറയുന്നു.
തുടക്കത്തില്‍ ഡോണ സോഷ്യല്‍ മീഡിയയില്‍ പങ്കിട്ട വിഡിയോകൾക്ക് വലിയ റീച്ചൊന്നും ലഭിച്ചിരുന്നില്ല. എന്നാല്‍ അതില്‍ നിരാശയായി പിന്മാറാന്‍ അവര്‍ തയ്യാറായില്ല. പതിയെ വീഡിയോകള്‍ക്ക് റീച്ചുണ്ടായി. ഇപ്പോള്‍ അവ വൈറല്‍ കണ്ടന്‍റുകളായി മാറുന്നു.
പൊക്കം കൂടിയ സ്ത്രീകളെ ഇഷ്ടപ്പെടുന്ന, താരതമ്യേന ഉയരം കുറഞ്ഞ പുരുഷന്മാരെ ലക്ഷ്യം വെച്ചായിരുന്നു ഡോണ വിഡിയോകള്‍ പങ്കുവെച്ചിരുന്നത്. അവരുടെ ഫാന്റസികളെ തൃപ്തിപ്പെടുത്തുന്ന തരത്തിലായിരുന്നു ഡോണയുടെ കണ്ടന്‍റുകള്‍. റീച്ച് കൂടിയതോടെ ഡോണ ഈ വിഡിയോകള്‍ പെയ്ഡ് രീതിയിലേക്ക് മാറ്റി വരുമാനം കൊയ്തു.
കുട്ടിക്കാലത്ത് ഉയരക്കൂടുതലിന്‍റെ പേരില്‍ ബോഡി ഷെയ്മിങ് അനുഭവിക്കേണ്ടി വന്ന് ദുഖിച്ചിരുന്ന പെണ്‍കുട്ടിയല്ല ഇന്നത്തെ ഡോണ. ഉയരമാണ് തന്‍റെ പ്ലസ് പോയിന്‍റെന്ന് മനസിലാക്കി അതിനെ മാര്‍ക്കറ്റ് ചെയ്ത് കോടികള്‍ സമ്പാദിക്കുകയാണവര്‍. തന്‍റെ ആഡംബര ജീവിതത്തിന് പിന്നില്‍ സമൂഹമാധ്യമത്തിലൂടെയുള്ള വരുമാനമാണെന്നും അവര്‍ വെളിപ്പെടുത്തുന്നു.