ബോളിവുഡ് നടി നേഹ ശര്‍മയും ക്രൊയേഷ്യന്‍ ഫുട്ബോള്‍ താരം പീറ്റര്‍ സ്ലിസ്കോവിച്ചും പ്രണയത്തിലോ? ഇരുവരും ഒന്നിച്ചുളളൊരു വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ ഉയരുന്ന ചോദ്യമിതാണ്. മുംബൈ നഗരത്തിൽ ഇരുവരും കൈകള്‍ ചേര്‍ത്തുപിടിച്ചു നടന്നുപോകുന്ന ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്.
ഇന്ത്യൻ സൂപ്പർ ലീഗിൽ ജംഷഡ്പൂർ എഫ്സി, ചെന്നൈയിൻ എഫ്സി ക്ലബ്ബുകൾക്കു വേണ്ടി കളിച്ചിട്ടുള്ള താരമാണ് 33 വയസ്സുകാരനായ പീറ്റർ സ്ലിസ്കോവിച്ച്. നിലവില്‍ ഒരു ക്ലബ്ബിന്റേയും അംഗമല്ല താരം. പീറ്ററും നേഹയും പ്രണയത്തിലാണെന്ന് നേരത്തേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
ക്രൊയേഷ്യൻ ഫുട്ബോൾ താരം പീറ്റർ സ്ലിസ്കോവിച്ചും ബോളിവുഡ് നടി നേഹ ശർമയും പ്രണയത്തിലെന്ന് അഭ്യൂഹം. മുംബൈ നഗരത്തിൽ ഡേറ്റിനിറങ്ങിയ ഇരുവരും കൈകൾ ചേര്‍ത്തുപിടിച്ചു നടന്നുപോകുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. . നിലവിൽ താരം ഒരു ക്ലബ്ബിന്റെയും ഭാഗമല്ല. പീറ്ററും നേഹയും പ്രണയത്തിലാണെന്നു നേരത്തേ റിപ്പോർട്ടുകളുണ്ടായിരുന്നു.
ചൈന്നൈയിന്‍ എഫ്‌സിയുടെ ഭാഗമാവാനാണ് 2022ല്‍ സ്ലിസ്കോവിച്ച് ആദ്യമായി ഇന്ത്യയിലെത്തുന്നത്. അടുത്ത സീസണില്‍ ജംഷഡ്പൂര്‍ എഫ്‌സിയില്‍ ചേര്‍ന്നു. ജംഷഡ്പൂരിനായി 17 മത്സരങ്ങളിൽനിന്ന് എട്ട് ഗോളുകളും നാല് അസിസ്റ്റുകളും പീറ്റർ നേടിയിട്ടുണ്ട്.