ലവ് ആക്ഷന്‍ ഡ്രാമക്ക് ശേഷം നയന്‍താരയും നിവിന്‍ പോളിയും വീണ്ടും ഒന്നിക്കുന്ന ഡിയര്‍ സ്റ്റുഡന്റ്സിന്റെ പുതിയ പോസ്റ്റര്‍ പുറത്ത്. ഇരുതാരങ്ങളും ചിരി തൂകി നില്‍ക്കുന്ന ഒരു സിംപിള്‍ പോസ്റ്ററാണ് പുറത്ത് വിട്ടിരിക്കുന്നത്.
നവാഗതരായ സന്ദീപ് കുമാര്‍, ജോർജ് ഫിലിപ്പ് എന്നിവര്‍ ചേർന്നാണ് ചിത്രം സംവിധാനം ചെയ്യുന്നത്. നിവിൻ പോളിയുടെ പോളി ജൂനിയർ പിക്‌ചേഴ്‌സിനൊപ്പം നയൻതാര, വിഘ്നേഷ് ശിവൻ എന്നിവരുടെ ഹോം പ്രൊഡക്ഷൻ ഹൗസായ റൗഡി പിക്‌ചേഴ്‌സും ചേര്‍ന്ന് സംയുക്തമായാണ് ഡിയര്‍ സ്റ്റുഡന്‍റ്സ് നിർമിക്കുന്നത്. നയന്‍താരയെ ചിത്രത്തിലേക്ക് സ്വാഗതം ചെയ്ത് നിവിന്‍ പോളി പങ്കുവച്ച മോഷന്‍ പോസ്റ്റര്‍ ശ്രദ്ധ നേടിയിരുന്നു. 2025ല്‍ ചിത്രത്തിന്‍റെ റിലീസ് ഉണ്ടാവും.
ധ്യാന്‍ ശ്രീനിവാസന്‍ സംവിധാനം ചെയ്ത ലവ് ആക്ഷന്‍ ഡ്രാമയിലാണ് ഇരുവരും മുമ്പ് ഒരുമിച്ച് അഭിനയിച്ചത്. 2019 ല്‍ റിലീസ് ചെയ്ത കോമഡി-റൊമാന്റിക് ചിത്രത്തിന് വലിയ പ്രേക്ഷക പിന്തുണ ലഭിച്ചിരുന്നു. അന്ന് ഹിറ്റായ ജോഡി വീണ്ടും ഒന്നിക്കുമ്പോള്‍ വീണ്ടും ഒരു ഹിറ്റാകട്ടെ എന്നാണ് പ്രേക്ഷകര്‍ ആശംസിക്കുന്നത്.