വിവാഹത്തെ കുറിച്ച് തുറന്നു പറഞ്ഞ് നടിയും സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുവന്‍സറുമായ അഹാന. പുതുവര്‍ഷത്തില്‍ തന്‍റെ യുട്യൂബ് ചാനലില്‍ ലൈവില്‍ എത്തിയായിരുന്നു താരത്തിന്‍റെ വെളിപ്പെടുത്തല്‍. പുതിയ വര്‍ഷത്തില്‍ എന്തൊക്കെ ചെയ്യണമെന്ന് വ്യക്തത വന്നിട്ടില്ലെന്നും വിവാഹം വരും വര്‍ഷത്തിലേക്ക് പ്ലാന്‍ ചെയ്തിട്ടുണ്ടെന്നും അഹാന ലൈവില്‍ പറഞ്ഞു. ലൈവില്‍ ആരാധകര്‍ ചോദിച്ച ചോദ്യത്തിന് മറുപടിയുമായാണ് താരം വിവാഹത്തിന്‍റെ കാര്യം സംസാരിച്ചത്.
മാര്യേജ് പ്ലാനിനെ കുറിച്ചുള്ള ഒരു ആരാധകന്‍റെ ചോദ്യത്തിന് വരുന്ന രണ്ടു വര്‍ഷത്തിനുള്ളില്‍ എന്താണെങ്കിലും വിവാഹം കാണുമെന്നും ഒരു വര്‍ഷത്തിനുള്ളില്‍ എന്നു പറയാന്‍ സാധിക്കില്ലെന്നും താരം മറുപടി പറയുന്നു. ഒരു കെട്ടിടത്തിന്‍റെ ചിത്രത്തിന് പുതിയ വീട് ഈ വര്‍ഷം കാണുമോ എന്നും ആരാധകര്‍ ചോദിക്കുന്നുണ്ട്. ചില കാര്യങ്ങൾ നടന്നുകഴിഞ്ഞു മാത്രമല്ലേ നമ്മൾ പറയാറുള്ളൂ? കുറച്ചു സമയം കൂടി കഴിഞ്ഞ വിശദമായി അത് പറയാം. വീടാണോ മറ്റെന്തെങ്കിലുമാണോ എന്ന് ഇപ്പോൾ വെളിപ്പെടുത്താൻ ആകില്ല എന്നും അഹാന പറയുന്നു.
അഹാനയുടെ ഏറ്റവും ഇളയ സഹോദരി ഹന്‍സികയും ലൈവില്‍ എത്തുന്നുണ്ട്. തന്‍റെ പുതുവര്‍ഷത്തിലെ ആഗ്രഹങ്ങളും എല്ലാം പറഞ്ഞാണ് താരം ലൈവ് അവസാനിപ്പിച്ചത്.