gayathri-varsha-divya-unni

TOPICS COVERED

നടി ദിവ്യ ഉണ്ണിക്കെതിരെ വിമര്‍ശനവുമായി ഗായത്രി വര്‍ഷ. കലൂർ സ്റ്റേഡിയത്തിൽ ഗിന്നസ് റെക്കോർഡ് ലക്ഷ്യമിട്ട് നടത്തിയ പരിപാടിക്കിടെയുണ്ടായ അപകടത്തിൽ ​ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന എംഎൽഎ ഉമാ തോമസിനെ കാണാൻ പോലും പരിപാടിയുടെ പ്രധാന നർത്തകിയായ ദിവ്യ ഉണ്ണി തയ്യാറായില്ലെന്ന് നടി ഗായത്രി വർഷ പറഞ്ഞു. സിപിഎം കോട്ടയം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായുള്ള സാംസ്കാരിക സമ്മേളനത്തിലാണ് താരത്തിന്‍റെ വിമര്‍ശനമുയര്‍ന്നത്. 

ഉമാ തോമസിനെ ഒന്ന് കാണാൻ ദിവ്യ ഉണ്ണി തയാറായില്ല, സംഭവം ഉണ്ടായതിൽ ഖേദിക്കുന്നുവെന്ന് പറയാൻ ദിവ്യയ്ക്ക് മനസുണ്ടായില്ല. മാധ്യമങ്ങൾ ആദ്യഘട്ടത്തിൽ സംഘാടകരുടെ പേരു മറച്ചുവച്ചു. കലാ പ്രവർത്തനങ്ങൾ കച്ചവട മാധ്യമങ്ങളായി മാറി. അതിന്റെ ഭാഗമായിരുന്നു കൊച്ചിയിൽ നടന്ന ഗിന്നസ് പരിപാടി. ഇതിനോട് കേരളീയ സമൂഹവും, സോഷ്യൽ മീഡിയ സമൂഹവും മൗനം പാലിച്ചു. ദിവ്യ ഉണ്ണിയും കച്ചവട കലാപ്രവർത്തനത്തിന്റെ ഇരയായെന്നും ഗായത്രി വർഷ വിമര്‍ശിച്ചു. 

അതിനിടെ ദിവ്യ ഉണ്ണി അമേരിക്കയിലേക്ക് മടങ്ങിയിരുന്നു. പൊലീസ് മൊഴിയെടുക്കാൻ നോട്ടീസ് നല്കാനിരിക്കെയാണ് അവര്‍ മടങ്ങിയത്.

ENGLISH SUMMARY:

Gayatri Varsha criticized actress Divya Unni